സിറിയൻ പള്ളിയിലുണ്ടായ ആക്രമണം : കുവൈത്ത് അപലപിച്ചു
text_fieldsകുവൈത്ത് സിറ്റി: സിറിയയിലെ ഒരു പള്ളിയിലുണ്ടായ ഭീകരാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ട സംഭവത്തിൽ കുവൈത്ത് ശക്തമായി അപലപിച്ചു.
സിറിയൻ സർക്കാറിനും ജനങ്ങൾക്കും ഇരകളുടെ കുടുംബങ്ങൾക്കും അഗാധമായ അനുശോചനം അറിയിച്ച വിദേശകാര്യമന്ത്രാലയം എല്ലാത്തരം അക്രമങ്ങൾക്കും ഭീകരപ്രവർത്തനങ്ങൾക്കുമെതിരായ കുവൈത്തിന്റെ അചഞ്ചലമായ നിലപാടും വ്യക്തമാക്കി. ആക്രമണത്തിൽ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.
സിറിയയിലെ ക്രൈസ്തവ ദേവാലയത്തിൽ കഴിഞ്ഞ ദിവസമാണ് ആക്രമണമുണ്ടായത്.
പള്ളിക്കുള്ളിൽ പ്രാർഥിച്ചുകൊണ്ട് നിന്നവർക്ക് നേരെ വെടിയുതിർത്തയാൾ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിൽ 25 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. 80 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

