Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുർദിസ്താൻ മേഖലയിലെ ആക്രമണത്തെ കുവൈത്ത് അപലപിച്ചു

text_fields
bookmark_border
Kuwait flag
cancel

കുവൈത്ത് സിറ്റി: ഇറാഖിലെ കുർദിസ്താൻ മേഖലയിൽ നടന്ന ഡ്രോൺ ആക്രമണത്തെ കുവൈത്ത് അപലപിച്ചു. കുർദിസ്താൻ മേഖല പ്രധാനമന്ത്രി മസ്‌റൂർ ബർസാനിയുടെ ഓഫീസ്, മേഖലയിലെ സുരക്ഷാ-ഇന്റലിജൻസ് ഏജൻസി മേധാവിയുടെ വസതി എന്നിവയായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യം.

സഹോദരരാജ്യമായ ഇറാഖ് റിപ്പബ്ലിക്കിന്റെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവയെ ദുർബലപ്പെടുത്താൻ ഇടയാക്കുന്ന ഏത് നടപടിയെയും തള്ളിക്കളയുന്നതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. അന്താരാഷ്ട്ര നിയമതത്വങ്ങൾക്കനുസൃതമായി രാഷ്ട്രങ്ങളുടെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും മാനിക്കേണ്ടതിന്റെ ആവശ്യകതയും കുവൈത്ത് ചൂണ്ടികാട്ടി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kuwait condemns attack in Kurdistan region
Next Story