Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവ്യാ​പാ​ര...

വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന​യു​മാ​യി കു​വൈ​ത്ത് വാ​ണി​ജ്യ മ​ന്ത്രാ​ല​യം

text_fields
bookmark_border
inspection
cancel
camera_alt

വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ഉദ്യോഗസ്ഥർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

കു​വൈ​ത്ത് സി​റ്റി: വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും മാ​ളു​ക​ളി​ലും ക​ർ​ശ​ന പ​രി​ശോ​ധ​ന​യു​മാ​യി വാ​ണി​ജ്യ മ​ന്ത്രാ​ല​യം. മ​ന്ത്രാ​ല​യ​ത്തി​ലെ വി​ല​നി​ർ​ണ​യ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഫൈ​സ​ൽ അ​ൽ അ​ൻ​സാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ഷു​വൈ​ഖ് മേ​ഖ​ല​യി​ലെ മൊ​ത്ത​വ്യാ​പാ​ര വി​പ​ണി​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.

വി​പ​ണി​യി​ലെ അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ​യും ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും വി​ല​നി​ല​വാ​രം നി​രീ​ക്ഷി​ക്കാ​നും കൃ​ത്രി​മ വി​ല​വ​ർ​ധ​ന ത​ട​യാ​നു​മാ​ണ് ഇ​ൻ​സ്പെ​ക്ഷ​ൻ ടീ​മു​ക​ള്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തെ​ന്ന് അ​ൽ അ​ൻ​സാ​രി പ​റ​ഞ്ഞു. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യ അ​ദ്ദേ​ഹം നി​യ​മം ലം​ഘി​ക്കു​ന്ന​വ​രെ ക​മേ​ഴ്സ്യ​ൽ പ്രോ​സി​ക്യൂ​ട്ട​ര്‍ക്ക് കൈ​മാ​റു​മെ​ന്ന് അ​റി​യി​ച്ചു.

നേ​ര​ത്തെ രാ​ജ്യ​ത്ത് കൃ​ത്രി​മ വി​ല​വ​ർ​ധ​ന സൃ​ഷ്ടി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് വാ​ണി​ജ്യ മ​ന്ത്രാ​ല​യം നേ​ര​ത്തേ മു​ന്ന​റി​യി​പ്പ്‌ ന​ൽ​കി​യി​രു​ന്നു. ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ ല​ഭ്യ​ത നി​രീ​ക്ഷി​ക്കാ​ൻ വാ​ണി​ജ്യ മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​മ്മി​റ്റി​യും രൂ​പ​വ​ത്ക​രി​ച്ചി​ട്ടു​ണ്ട്. വി​ല​വ​ര്‍ധ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ള്‍ 135 എ​ന്ന ഹോ​ട്ട്‌​ലൈ​ൻ വ​ഴി​യോ 55135135 വാ​ട്സ്ആ​പ് വ​ഴി​യോ സ​മ​ര്‍പ്പി​ക്കാ​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - Kuwait Commercial ministry with strict inspections on trading establishments
Next Story