Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അറബ് കരാട്ടേ ചാമ്പ്യൻഷിപ്പിൽ മെഡലുകൾ വാരിക്കൂട്ടി കുവൈത്ത്
text_fieldsbookmark_border
അറബ് കരാട്ടേ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത കുവൈത്ത് താരങ്ങൾ അധികൃതർക്കൊപ്പം
കുവൈത്ത്: ഈജിപ്ത് തലസ്ഥാനമായ കൈറോയിൽ നടന്ന അറബ് കരാട്ടേ ചാമ്പ്യൻഷിപ്പിൽ കുവൈത്ത് ഒരു സ്വർണമുൾപ്പെടെ 11 മെഡൽ കരസ്ഥമാക്കി. സൽമാൻ അൽ മൗസാവിയും യാസ്മിൻ അൽ മുതവയും രണ്ട് മെഡലുകൾ വീതം നേടി.
മൗസാവിക്ക് എക്സിബിഷൻ ഇനത്തിൽ സ്വർണം ലഭിച്ചു. ഒരു സ്വർണവും നാല് വെള്ളിയും ആറ് വെങ്കലവുമടക്കമാണ് രാജ്യം 11 മെഡൽ നേടിയത്. യാസ്മിൻ അൽ മുതവ വ്യക്തിഗതയിനത്തിൽ വെള്ളി നേടി.
ടീമിനത്തിലും യാസ്മിൻ ഉൾപ്പെട്ട സംഘം വെള്ളി നേടി. ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങളെ കായിക മന്ത്രാലയം അഭിനന്ദിച്ചു. രാജ്യത്തെത്തിയ താരങ്ങൾക്ക് സ്വീകരണം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

