വേണുനാദം മുഴങ്ങിയ ശ്രാവണപ്പുലരിയില്‍
text_fieldsകുവൈത്ത് സിറ്റി: പാടിയതെല്ലാം ഹിറ്റാക്കിയ ഭാവഗായകന്‍ ജി. വേണുഗോപാലിന്‍െറ സ്വരമാധുരിയാല്‍ ധന്യമായ വേദിയില്‍ പത്തനംതിട്ട ജില്ലാ അസോസിയേഷന്‍ ഓണാഘോഷം ‘ശ്രാവണപ്പുലരിയില്‍ 2016’ കൊടിയിറങ്ങി. താനേ പൂവിട്ട മോഹവും ചന്ദന മണിവാതിലും പാടി മലയാളികളുടെ മനം കവര്‍ന്ന പ്രിയ ഗായകന്‍ കുവൈത്ത് മണ്ണിലും തകര്‍ത്തുപാടി. വീണ ജോര്‍ജ് എം.എല്‍.എ മുഖ്യാതിഥിയായി.
ശുചിത്വ കേരളം പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയെ മാലിന്യമുക്തമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും ജില്ലയുടെ വികസനത്തിന് എല്ലാ എം.എല്‍.എമാരും ഒത്തുചേര്‍ന്ന് പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും അവര്‍ പറഞ്ഞു. റോഡ് വികസനത്തിന് പ്രാമുഖ്യം നല്‍കും. ജനറല്‍ ആശുപത്രിക്ക് കെട്ടിടം പണിയും, മലയോര വികസനം സാധ്യമാക്കുന്നതിനും നടപടിയുണ്ടാവും.
യോഗം ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി എ.കെ. ശ്രീവാസ്തവ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്‍റ് കെ. ജയകുമാര്‍ അധ്യക്ഷത വഹിച്ചു. ബെന്നി പത്തനംതിട്ട, ഉമ്മന്‍ ജോര്‍ജ്, കെ.ജി. എബ്രഹാം, ജോണ്‍ മാത്യു, വര്‍ഗീസ് പുതുക്കുളങ്ങര, ചാള്‍സ് ജോര്‍ജ്, പി.ടി. സാമുവല്‍കുട്ടി എന്നിവര്‍ സംസാരിച്ചു. ഇ.എം. അഷ്റഫ് (ദുബൈ) മാനവീയം അവാര്‍ഡും തോമസ് മാത്യു കടവില്‍ പ്രവാസി തിലകം അവാര്‍ഡും ഏറ്റുവാങ്ങി. ലക്ഷ്മി ആര്‍. പിള്ള, ചെസ്ലിന്‍ ജോഷ്വ ചെറിയാന്‍, ഡോ. ആഞ്ജല മറിയ പള്ളിക്കല്‍, കിരണ്‍ ഈശോ ജോര്‍ജ് എന്നിവരെ വിദ്യാഭ്യാസ മികവിന് ആദരിച്ചു.
സാഹിത്യ മത്സര വിജയികളായ മണികണ്ഠന്‍ വട്ടംകുളം, രാജു ജോസഫ് എന്നിവര്‍ക്കും ഉപഹാരം നല്‍കി. കുട്ടികള്‍ക്കായി ചിത്രരചനാ മത്സരവും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
