കുവൈത്ത് സിറ്റി മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം
text_fieldsകുവൈത്ത് സിറ്റി മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം ഡോ. യൂയാകിം മാർ കൂറിലോസ്
ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: സിറ്റി മാർത്തോമ്മാ ഇടവക ആഭിമുഖ്യത്തിൽ 'കൊയ്ത്തുത്സവവും കുടുംബസംഗമവും സംഘടിപ്പിച്ചു. മാർത്തോമ്മാ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്ത ഡോ. യൂയാകിം മാർ കൂറിലോസ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ അംബാസഡർ പരിമിത തൃപതി മുഖ്യാതിഥിയായി. 62 കുട്ടികൾ ഉൾപ്പെടെ ഇടവക ഭാരവാഹികളും സഭാ ചുമതലക്കാരും ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികളും അണിനിരന്ന വർണശബളമായ ഘോഷയാത്രയോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.
ക്നാനായസഭ പരമാധ്യക്ഷൻ കുറിയാക്കോസ് മാർ സേവേറിയോസ്, മാർത്തോമ്മാ ഡൽഹി ഭദ്രാസനാധിപൻ സഖറിയാസ് മാർ അപ്രേം എന്നിവർ നേതൃത്വം നൽകി. ഇടവക വികാരി റവ. ഡോ. ഫിനോ എം. തോമസ്, മാർത്തോമ്മാ സഭയുടെ നിരണം മാരാമൺ ഭദ്രാസന ട്രസ്റ്റി അനീഷ് കുന്നപ്പുഴ എന്നിവർ ആശംസ നേർന്നു.
ചലച്ചിത്ര പിന്നണിഗായകരായ രഞ്ജിനി ജോസ്, ലിബിൻ സ്കറിയ, അനൂപ് കോവളം, കലാഭവൻ സുധി എന്നിവർ നേതൃത്വം നൽകിയ ഗാനമേള, ഇടവകാംഗങ്ങളും വിവിധ പോഷക സംഘടനകളും അവതരിപ്പിച്ച കലാപരിപാടികൾ എന്നിവ ആഘോഷത്തിന് പൊലിമയേകി. രാവിലെ മുതൽ വൈകുന്നേരം വരെ വിവിധ ഭക്ഷണശാലകളും പ്രവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

