Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപാ​ല​ക്കാ​ട് പ്ര​വാ​സി...

പാ​ല​ക്കാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത്​ ശി​ശു​ദി​നാ​ഘോ​ഷം

text_fields
bookmark_border
പാ​ല​ക്കാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത്​ ശി​ശു​ദി​നാ​ഘോ​ഷം
cancel
camera_alt

പാ​ല​ക്കാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത്​ ശി​ശു​ദി​നാ​ഘോ​ഷം ‘ആ​ദ​രം-2021’ ഇ​ന്ത്യ​ൻ എം​ബ​സി ഫ​സ്​​റ്റ്​ സെ​ക്ര​ട്ട​റി ക​മാ​ൽ സി​ങ് രാ​ത്തോ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത്​ സി​റ്റി: പാ​ല​ക്കാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത്​ (പ​ൽ​പ​ക്) ശി​ശു​ദി​നാ​ഘോ​ഷം 'ആ​ദ​രം - 2021' ഇ​ന്ത്യ​ൻ എം​ബ​സി ഫ​സ്​​റ്റ്​ സെ​ക്ര​ട്ട​റി ക​മാ​ൽ സി​ങ് രാ​ത്തോ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ൽ​പ​ക് പ്ര​സി​ഡ​ൻ​റ്​ പ്രേം​രാ​ജ്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ ഹം​സ പ​യ്യ​ന്നൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള ഉ​പ​ഹാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ സു​ഷ​മ ശ​ബ​രി സ്വാ​ഗ​തം പ​റ​ഞ്ഞ യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ജു മാ​ത്യു റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സാ​മൂ​ഹി​ക വി​ഭാ​ഗം സെ​ക്ര​ട്ട​റി സു​രേ​ഷ് കു​മാ​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ര​ക്ഷാ​ധി​കാ​രി പി.​എ​ൻ. കു​മാ​ർ, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം സു​രേ​ഷ് പു​ളി​ക്ക​ൽ, ബാ​ല​സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ വി​മ​ല വി​നോ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ട്ര​ഷ​റ​ർ ശ്രീ​ഹ​രി ന​ന്ദി പ​റ​ഞ്ഞു. ബാ​ല​സ​മി​തി കൂ​ട്ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച ശി​ശു​ദി​ന റാ​ലി​ക്കു ശേ​ഷം അ​ർ​ജു​ൻ ഉ​ദ​യ് ന​മ്പ്യാ​ർ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ബാ​ല​സ​മി​തി ക​ൺ​വീ​ന​ർ ആ​ൻ മ​റി​യം ജി​ജു ശി​ശു​ദി​ന സ​ന്ദേ​ശം ന​ൽ​കി. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രെ​യും പാ​ല​ക്കാ​ട്ടു​കാ​രാ​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ​യും ആ​ദ​രി​ച്ചു.

പ​ൽ​പ​ക് 'ന​ന്മ മ​ല​യാ​ളം' ഭാ​ഷാ പ​ഠ​ന പ​ദ്ധ​തി​യി​ലെ അ​ധ്യാ​പ​ക​രെ​യും പ​ത്ത്, പ്ല​സ്​​ടു ക്ലാ​സു​ക​ളി​ൽ എ​ല്ലാ വി​ഷ​യ​ത്തി​ലും എ ​പ്ല​സ്​ ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ​യും പ​ൽ​പ​ക് ആ​ർ​ട്സ് ഡേ​യി​ലെ വി​ധി​ക​ർ​ത്താ​ക്ക​ളെ​യും ആ​ദ​രി​ച്ചു. സാം​സ്കാ​രി​ക സ​മ്മേ​ള​നം, ശി​ശു​ദി​ന റാ​ലി, മ്യൂ​സി​ക് ബാ​ൻ​ഡ്, ഗാ​ന​മേ​ള, ചി​ത്ര പ്ര​ദ​ർ​ശ​നം, മ​റ്റു ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ അ​ര​ങ്ങേ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Children's Day
News Summary - Kuwait Children's Day Celebration
Next Story