നെഞ്ചുകീറാതെ വാൽവ് മാറ്റം കുവൈത്ത് ചെസ്റ്റ് ആശുപത്രിക്ക് മികച്ച നേട്ടം
text_fieldsകുവൈത്ത് സിറ്റി: നെഞ്ചു തുറന്നുള്ള ശസ്ത്രക്രിയ കൂടാതെ ഹൃദയധമനിയുടെ വാൾവ് മാറ്റിവെക്കുന്ന കാര്യത്തിൽ കുവൈത്തിലെ ചെസ്റ്റ് ഹോസ്പിറ്റലിന് അഭിമാനകരമായ നേട്ടം. പത്തുവർഷം മുമ്പ് പശ്ചിമേഷ്യയിൽ ആദ്യമായി ഇൗ ചികിത്സക്കുള്ള അനുമതി ലഭിച്ച ചെസ്റ്റ് ഹോസ്പിറ്റലിൽ ഇപ്പോൾ പ്രതിവർഷം 200ലധികം പേർക്ക് ഇൗ ചികിത്സ നൽകുന്നു. ഇത് മേഖലയിൽ റെക്കോഡ് ആണ്. നേരത്തെ ശസ്ത്രക്രിയയിലൂടെ മാറ്റിവെക്കുേമ്പാൾ ചുരുങ്ങിയത് ഒരാഴ്ച ആശുപത്രിയിൽ തങ്ങേണ്ടിവന്നിരുന്നുവെങ്കിൽ ട്രാൻസ് കത്തീറ്റർ അയോർട്ടിക് വാൽവ് റീപ്ലേസ്മെൻറ് (ടി.എ.വി.ആർ) എന്ന രീതിയിലൂടെ നെഞ്ചും ഹൃദയവും തുറക്കാതെയും ഹൃദയത്തിെൻറ പ്രവർത്തനം നിർത്താതെയും കൃത്രിമ വാൽവ് പിടിപ്പിച്ച് അരമണിക്കൂറിനകം ആശുപത്രി വിടാം.
ഇടുപ്പിലെ രക്തക്കുഴലിൽ കൂടി വാൽവ് കടത്തി അസുഖം ബാധിച്ച വാൾവിെൻറ സ്ഥാനത്ത് ആൻജിയോഗ്രാഫിയുടെ സഹായത്താൽ പുതിയ വാൽവ് ഘടിപ്പിക്കുകയാണ് ചെയ്യുന്നത്. ആഴ്ചയിൽ ഒന്നിലധികം പേർക്ക് വാൽവ് മാറ്റിവെക്കുന്നുവെന്നതിന് പുറമെ കുവൈത്തിലെയും പുറത്തെയും ഡോക്ടർമാർക്ക് പരിശീലനം നൽകാനും ചെസ്റ്റ് ആശുപത്രിയിലെ ഡോക്ടർമാർ മുന്നിലുണ്ട്. ഹൃദയവാൽവ് തകരാർ പ്രായമായവരിൽ സ്ഥിരമായി പ്രശ്നമുണ്ടാക്കാറുണ്ട്. ശ്വാസതടസ്സം, നെഞ്ചുവേദന തുടങ്ങിയ ബുദ്ധിമുട്ടുകളാണ് കാര്യമായി ഉണ്ടാവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
