Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുഡാൻ, ചാഡ്, യമൻ, ഗസ്സ, ഇന്ത്യ; സഹായ കരങ്ങൾ നീട്ടി കുവൈത്ത് ചാരിറ്റികൾ

text_fields
bookmark_border
kuwait charity
cancel
camera_alt

സന്നദ്ധ സംഘടനകൾ സഹായ വിതരണത്തിൽ

കുവൈത്ത് സിറ്റി: വിവിധ രാജ്യങ്ങളിൽ കുവൈത്ത് ചാരിറ്റി സംഘടനകളുടെ സഹായം തുടരുന്നു. സുഡാൻ, ചാഡ്, യമൻ, ഗസ്സ, ഇന്ത്യ എന്നിവിടങ്ങളിൽ വിപുലമായ രീതിയിൽ മെഡിക്കൽ, ദുരിതാശ്വാസ, വികസന പദ്ധതികൾ നടത്തിവരുന്നു. നേത്ര ശസ്ത്രക്രിയകൾ, പോഷകാഹാരക്കുറവുള്ള കുട്ടികൾക്കുള്ള ചികിത്സ, ദുർബല കുടുംബങ്ങൾക്ക് പിന്തുണ എന്നിവയാണ് പ്രധാനമായും നടത്തിവരുന്നത്.

സുഡാനിൽ, ഇന്റർനാഷണൽ ഇസ്ലാമിക് ചാരിറ്റബിൾ ഓർഗനൈസേഷൻ 100 ദുർബല കുടുംബങ്ങൾക്കായി ഒരു വർഷം നീണ്ടുനിൽക്കുന്ന സാമ്പത്തിക സ്പോൺസർഷിപ്പ് പ്രോഗ്രാം ആരംഭിച്ചു. കാർതും, കസ്സാല, റിവർ നൈൽ, വൈറ്റ് നൈൽ എന്നീ സംസ്ഥാനങ്ങളിലെ ഏകദേശം 600 പേർക്ക് ഇത് പ്രയോജനം ചെയ്യും. സ്ത്രീകൾ, അനാഥർ, പ്രായമായവർ, കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നവർ, വൈകല്യമുള്ളവർ എന്നിവർക്ക് മുൻഗണന നൽകുന്നു.

ചാഡിൽ, അൽ നജാത്ത് ചാരിറ്റി സൊസൈറ്റി വിഷൻ -9 പ്രോജക്ടിന് കീഴിൽ മൂന്ന് മെഡിക്കൽ ക്യാമ്പുകൾ പൂർത്തിയാക്കി. ചാഡ് രോഗികൾക്കും സുഡാനീസ് അഭയാർത്ഥികൾക്കുമായി 400 തിമിര, നേത്ര ശസ്ത്രക്രിയകൾ നടത്തി.

യമനിൽ, സോഷ്യൽ റിഫോം സൊസൈറ്റിയുടെ അനുബന്ധ സ്ഥാപനമായ നമാ ചാരിറ്റി, പോഷകാഹാരക്കുറവുള്ള 350-ലധികം കുട്ടികൾക്ക് പ്രത്യേക ചികിത്സ, പോഷകാഹാരം, ക്ലിനിക്കൽ ഫോളോ അപ്പ് എന്നിവ നൽകുന്ന കാമ്പയിൻ നടത്തിയതായി മാർക്കറ്റിംഗ് ഡയറക്ടർ ഇബ്രാഹിം അൽ സനിയ പറഞ്ഞു. ഗസ്സയിൽ, 150 വിദ്യാർത്ഥികൾക്ക് സ്കൂൾ ബാഗുകളും അവശ്യ സ്കൂൾ സാധനങ്ങളും നമാ വിതരണം ചെയ്തു.

കുട്ടികളുടെ വിദ്യാഭ്യാസ അവകാശം സംരക്ഷിക്കുന്നതിനും അടിസ്ഥാന സാധനങ്ങൾ വാങ്ങാൻ പാടുപെടുന്ന ഫലസ്തീൻ കുടുംബങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് ലഘൂകരിക്കൽ ലക്ഷ്യമിട്ടാണ് പദ്ധതിയെന്ന് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡയറക്ടർ വാലിദ് അൽ കന്ദരി പറഞ്ഞു.

ഇന്ത്യയിൽ, 100 തിമിര ശസ്ത്രക്രിയകൾ, ചെറിയ വരുമാനം ഉണ്ടാക്കുന്നതിനായി 10 തയ്യൽ മെഷീനുകൾ നൽകൽ, 24 താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങൾക്ക് നേരിട്ടുള്ള സഹായം, നാല് സെമി-ആർട്ടിഷ്യൻ കിണറുകൾ കുഴിക്കൽ എന്നിവയുൾപ്പെടെയുള്ള മെഡിക്കൽ, വികസന പദ്ധതികൾ നടത്തി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kuwait Charities Extend Aid
Next Story