കുവൈത്ത് ചാമ്പ്യൻസ് ലീഗ് ക്രിക്കറ്റ്: ആർ.സി.സി റിഗ്ഗയ് ജേതാക്കൾ
text_fieldsകുവൈത്ത് ചാമ്പ്യൻസ് ലീഗ് ക്രിക്കറ്റ് സീസൺ നാലിൽ ജേതാക്കളായ ആർ.സി.സി റിഗ്ഗയ് ടീം
കുവൈത്ത് സിറ്റി: ഹല സൂപ്പർ സ്പെഷാലിറ്റി മെഡിക്കൽ സെന്ററും ഷിഫ നട്സും ചേർന്ന് നടത്തിയ കുവൈത്ത് ചാമ്പ്യൻസ് ലീഗ് ക്രിക്കറ്റ് സീസൺ നാലിൽ ആർ.സി.സി റിഗ്ഗയ് ജേതാക്കളായി. റിഗ്ഗയ് ആർ.സി.സി ഗ്രൗണ്ടിൽ നടന്ന ഫൈനലിൽ ടീം മെൻ ഇൻ ബ്ലൂവിനെ നാലുവിക്കറ്റിനാണ് അവർ പരാജയപ്പെടുത്തിയത്. ആർ.സി.സിയുടെ ഉബൈസ് ഫൈനലിലെ മാൻ ഓഫ് ദ മാച്ച് പുരസ്കാരം ഏറ്റുവാങ്ങി.
ഫ്രൈഡേ കോർട്ടിന്റെ സാജിദ് കലാം മാൻ ഓഫ് ദി സീരീസ് ആയി. മികച്ച ബാറ്ററായി സാജിദ് കലാം മികച്ച ബൗളറായി കൃഷ്ണ (ബിൽഫിംഗർ) മികച്ച വിക്കറ്റ് കീപ്പർ നവീജ് പുത്തൻപുരയിൽ (ആർ.സി.സി) എന്നിവരെ തിരഞ്ഞെടുത്തു.വിജയികൾക്കുള്ള ട്രോഫിയും കാഷ് പ്രൈസും ഹല മെഡിക്കൽ സെന്റർ ഓപറേഷൻ മാനേജർ പ്രവീൺ, ഷിഫ നട്സ് മാനേജിങ് ഡയറക്ടർ ശിഹാബ് എന്നിവർ വിതരണം ചെയ്തു. ഫൈനൽ മത്സരം അമ്പയർമാരായ സൈഫുല്ല, ഗോകുൽ എന്നിവർ നിയന്ത്രിച്ചു. സമീഉല്ലാഹ് സമ്മാനവിതരണ ചടങ്ങ് നിയന്ത്രിച്ചു.

