മരുഭൂമിയിലെ മാരാമൺ കൺവെൻഷൻ 17 മുതൽ 20 വരെ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ മാർത്തോമാ ഇടവകളുടെ സംയുക്തവേദിയായ കുവൈത്ത് സെന്റർ മാർത്തോമാ ജോയിന്റ് ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ 11ാമത് മരുഭൂമിയിലെ മാരാമൺ കൺവെൻഷൻ 17 മുതൽ 20 വരെ നടത്തും.
കോട്ടയം ടി.എം.എ.എം ഡയറക്ടർ റവ. ബോബി മാത്യൂ 17,18,19 തീയതികളിൽ മുഖ്യ പ്രഭാഷണം നിർവഹിക്കും. അടൂർ ഭദ്രാസാധിപൻ മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പ 20ന് വചന ശുശ്രൂഷ നിർവഹിക്കും.
21 വെള്ളിയാഴ്ച രാവിലെ വിശുദ്ധ കുർബാനക്ക് അഹ്മദി സെന്റ് പോൾസ് ദേവാലയത്തിൽ ഡോ. ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പ, അബ്ബാസിയ സെന്റ് ജോൺസ് മാർത്തോമാ പള്ളിയിൽ മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പ, എൻ.ഇ.സി.കെയിൽ സഖറിയാസ് മാർ അപ്രേം എപ്പിസ്കോപ്പ എന്നിവർ മുഖ്യകാർമികത്വം വഹിക്കും.
21ന് വൈകുന്നേരം 4.30ന് സാൽമിയ ഇംഗ്ലീഷ് സ്കൂൾ ഓഡിറ്റോറിയത്തിൽ വിശ്വാസ സമൂഹത്തിന്റെ പൗരസ്വീകരണമുണ്ടാകും. മാർത്തോമാ പ്രവാസി സംഗമം ഡോ.ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
