Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്ത്...

കുവൈത്ത് ദേ​ശീ​യ​ദി​നാ​ഘോ​ഷം; ദു​ബൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​ത്യേ​ക സ്വീ​ക​ര​ണം

text_fields
bookmark_border
കുവൈത്ത് ദേ​ശീ​യ​ദി​നാ​ഘോ​ഷം; ദു​ബൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​ത്യേ​ക സ്വീ​ക​ര​ണം
cancel
camera_alt

കു​വൈ​ത്ത് ദേ​ശീ​യ പ​താ​ക​യു​ടെ നി​റ​ങ്ങ​ളാ​ൽ അ​ല​ങ്ക​രി​ച്ച ദു​ബാ​യ് എ​യ​ർ​പോ​ർ​ട്ടി​ലെ സ്മാ​ർ​ട്ട് ഗേ​റ്റ് 

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ന്റെ ദേ​ശീ​യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ദു​ബൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ഐ​ഡ​ന്റി​റ്റി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സ് ദു​ബൈ വ​ർ​ണാ​ഭ​മാ​യ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. യു.​എ.​ഇ-​കു​വൈ​ത്ത് സ​ഹോ​ദ​ര​ബ​ന്ധ​ത്തി​ന്റെ ദൃ​ഢ​ത​യും അ​ടു​പ്പ​വും വി​ളി​ച്ചോ​തു​ന്ന​താ​യി​രു​ന്നു പ​രി​പാ​ടി​ക​ൾ.

ദു​ബാ​യ് എ​യ​ർ​പോ​ർ​ട്ടി​ൽ കു​വൈ​ത്ത് ദേ​ശീ​യ ദി​ന​ത്തി​ന്റെ ഭാ​ഗ​മാ​യി യാ​ത്ര​ക്കാ​രു​ടെ പാ​സ്പോ​ർ​ട്ടി​ൽ പ​തി​ച്ച പ്ര​ത്യേ​ക സ്റ്റാ​മ്പ്


വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ യാ​ത്ര​ക്കാ​രെ കു​വൈ​ത്ത് ദേ​ശീ​യ​പ​താ​ക ന​ൽ​കി സ്വാ​ഗ​തം ചെ​യ്തു. സ്മാ​ർ​ട്ട് ഗേ​റ്റു​ക​ൾ കു​വൈ​ത്ത് പ​താ​ക​യു​ടെ നി​റ​ങ്ങ​ളി​ൽ പ്ര​കാ​ശ​മ​ണി​യി​ക്കു​ക​യും, പ്ര​ത്യേ​ക പ്ര​വേ​ശ​ന​പാ​ത ഒ​രു​ക്കു​ക​യും ചെ​യ്തു. യാ​ത്ര​ക്കാ​ർ​ക്ക് പ്ര​തീ​കാ​ത്മ​ക സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.

കു​ട്ടി​ക​ളെ സ്നേ​ഹ​പൂ​ർ​വം വ​ര​വേ​റ്റ സാ​ല​മ് , സ​ലാ​മ എ​ന്നീ ക​ഥാ​പാ​ത്ര​ങ്ങ​ൾ ആ​ഘോ​ഷ​ത്തി​ന് സ​ന്തോ​ഷ​വും ഉ​ല്ലാ​സ​വും പ​ക​ർ​ന്നു. കു​ടും​ബ​ങ്ങ​ളു​മാ​യി എ​ത്തി​യ യാ​ത്ര​ക്കാ​രും ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ പ​ങ്കു​ചേ​ർ​ന്നു.

എ​മി​റേ​റ്റ്സ് ഇ​ന്റ​ഗ്രേ​റ്റ​ഡ് ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ക​മ്പ​നി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ജി.​ഡി.​ആ​ർ.​എ​ഫ്.​എ ദു​ബൈ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്. സൗ​ഹൃ​ദം, ആ​ദ​ര​വ്, ഐ​ക്യ​ദാ​ർ​ഢ്യം എ​ന്നീ മൂ​ല്യ​ങ്ങ​ൾ ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും ജ​ന​ങ്ങ​ൾ ത​മ്മി​ൽ ശ​ക്ത​മാ​യി നി​ല​നി​ൽ​ക്കു​ന്നു​വെ​ന്ന സ​ന്ദേ​ശ​മാ​ണ് ആ​ഘോ​ഷ​ങ്ങ​ളി​ലു​ടെ കൈ​മാ​റി​യ​തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait National Daydubai international airportKuwait Newsgulf news malayalam
News Summary - Kuwait celebrates National Day; Special reception at Dubai International Airport
Next Story