Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 631 പേരുടെ താമസ വിലാസം റദ്ദാക്കി കുവൈത്ത് പബ്ലിക് അതോറിറ്റി
text_fieldsbookmark_border
കുവൈത്ത് സിറ്റി: രാജ്യത്ത് 631 പേരുടെ താമസ വിലാസങ്ങൾ റദ്ദാക്കിയതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അറിയിച്ചു. കെട്ടിട ഉടമകളുടെ അറിയിപ്പ്, കെട്ടിടങ്ങൾ പൊളിച്ചുനീക്കൽ എന്നിവ കണക്കിലെടുത്താണ് നടപടി.
വിലാസം നീക്കിയവർ 30 ദിവസത്തിനുള്ളിൽ അതോറിറ്റിയുടെ ഒഫീസ് സന്ദർശിച്ചോ 'സഹൽ' ആപ്ലിക്കേഷൻ ഉപയോഗിച്ചോ ആവശ്യമായ രേഖകൾ സമർപ്പിച്ച് പുതിയ വിലാസം രജിസ്റ്റർ ചെയ്യണം. നിർദ്ദേശം പാലിച്ചില്ലെങ്കിൽ ഒരാൾക്ക് 100 ദീനാറിൽ കൂടാത്ത പിഴ നടപടി നേരിടേണ്ടിവരുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

