സമാധാനതത്ത്വങ്ങൾ പുനഃക്രമീകരിക്കാൻ ആഹ്വാനം ചെയ്ത് കുവൈത്ത്
text_fieldsയു.എൻ ഉച്ചകോടിയിൽ കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ
മുബാറക് അസ്സബാഹ്
സംസാരിക്കുന്നു
കുവൈത്ത് സിറ്റി: അന്താരാഷ്ട്ര സമാധാനത്തിന്റെയും സുരക്ഷയുടെയും തത്ത്വങ്ങൾ, നിയമങ്ങളുടെയും കൺവെൻഷനുകളുടെയും വ്യവസ്ഥകൾ എന്നിവയിൽ തങ്ങളെത്തന്നെ പുനർനിർമിക്കാനും ഇരട്ടത്താപ്പ് ഒഴിവാക്കാനും ഉണർത്തി കുവൈത്ത്. ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്ത് നടന്ന യു.എൻ ഫ്യൂച്ചർ ഉച്ചകോടിയിൽ നടത്തിയ പ്രസംഗത്തിൽ കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹാണ് ഇക്കാര്യങ്ങൾ ഉണർത്തിയത്.
ഫലസ്തീനിൽ നടന്നുകൊണ്ടിരിക്കുന്ന വംശഹത്യ ചൂണ്ടിക്കാട്ടിയ കിരീടാവകാശി സ്ത്രീകളും കുട്ടികളുമടക്കം ഇതുവരെ 41,000 ത്തിലധികം പേരുടെ ജീവൻ അപഹരിച്ചത് സൂചിപ്പിച്ചു. ഇസ്രായേൽ ആക്രമണം തടയാൻ യു.എൻ രക്ഷാസമിതിയുടെ കഴിവില്ലായ്മയുടെ വ്യക്തമായ ഓർമപ്പെടുത്തലാണിതെന്നും ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര നിയമം നടപ്പാക്കുന്നതിലെ ഇരട്ടത്താപ്പിന്റെ ഖേദകരമായ ഒരു ഉദാഹരണമാണിത്. നമ്മുടെ ഭാവിയിൽ ഇതിന് ഇടമില്ല, അല്ലാത്തപക്ഷം ലോകക്രമം കാട്ടുനിയമമായി അധഃപതിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ആക്രമണത്തിന്റെ തുടക്കം മുതൽ ഇസ്രായേൽ അധിനിവേശസേന ആശുപത്രികൾ, സ്കൂളുകൾ, പാർപ്പിട മേഖലകൾ, അഭയാർഥി ക്യാമ്പുകൾ എന്നിവ തകർത്തു. ഒക്ടോബർ എഴു മുതൽ ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ മരിച്ച ഫലസ്തീനികൾ 41,431ഉും പരിക്കേറ്റവർ 95,818 ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

