കുവൈത്ത് നിർമാണ പ്രദർശനം 2023 ആരംഭിച്ചു
text_fieldsഇന്റർനാഷനൽ ഫെയർ ഗ്രൗണ്ടിൽ ആരംഭിച്ച കുവൈത്ത് നിർമാണ പ്രദർശനം
കുവൈത്ത് സിറ്റി: കുവൈത്ത് നിർമാണ പ്രദർശനം 2023 ‘ബൈതക്’ മിഷ്‌റഫിലെ കുവൈത്ത് ഇന്റർനാഷനൽ ഫെയർ ഗ്രൗണ്ടിൽ ആരംഭിച്ചു. 120 കമ്പനികൾ പങ്കെടുക്കുന്ന പ്രദർശനത്തിൽ ഇതിനകം നിരവധി പേർ സന്ദർശിച്ചു. ഫെയർ ഗ്രൗണ്ടിലെ അഞ്ച്, ആറ് ഹാളുകളിലായാണ് ആറുദിവസത്തെ പ്രദർശനം നടക്കുന്നത്.
നിർമാണ സാമഗ്രികൾ, മരപ്പണി, പൊതു കരാർ സംരംഭങ്ങൾ, ഇരുമ്പ്, അലൂമിനിയം ജോലികൾ, ഇന്റീരിയർ ഡിസൈൻ, മാർബിൾ, ഗ്രാനൈറ്റ്, സെറാമിക്, ഇന്റർലോക്ക് ടൈലുകൾ, പെയിന്റ്, ഇലക്ട്രിക്കൽ വയറിങ് എന്നിവയുടെ വ്യത്യസ്ത ഇനങ്ങൾ വിവിധ കമ്പനികളുടെ പ്രദർനങ്ങളിലുണ്ട്.
സന്ദർശകർക്ക് നിർമാണ പദ്ധതികൾക്കുള്ള ഒപ്ഷനുകളും പരിഹാരങ്ങളും ഇവിടെ ലഭിക്കുമെന്ന് കുവൈത്ത് ഇന്റർനാഷനൽ ഫെയർ കമ്പനി മാർക്കറ്റിങ് ആൻഡ് മെർക്കൻഡൈസ് സി.ഇ.ഒ ബസ്മ അൽ ദുഹൈം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

