സൈനിക സഹകരണം ചർച്ച ചെയ്ത് കുവൈത്തും ബ്രിട്ടനും
text_fieldsകുവൈത്ത് സൈനിക മേധാവിയും ബ്രിട്ടീഷ് പ്രതിരോധ ഉപദേഷ്ടാവും യോഗത്തിൽ
കുവൈത്ത് സിറ്റി: സൈനിക സഹകരണം ചർച്ച ചെയ്തു കുവൈത്തും ബ്രിട്ടനും. കുവൈത്ത് ആർമി ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ഖാലിദ് അൽ ഷുറൈയാൻ ഇതു സംബന്ധിച്ചു മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും ബ്രിട്ടീഷ് സീനിയർ പ്രതിരോധ ഉപദേഷ്ടാവ് വൈസ് അഡ്മിറൽ എഡ്വേർഡ് ആൽഗ്രെനുമായി ചർച്ച നടത്തി.
ഇരു രാജ്യങ്ങളുടെയും പരസ്പര താൽപ്പര്യങ്ങൾ മുൻനിർത്തി സൈനിക സഹകരണം ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികൾ ഇരുവരും ചർച്ച ചെയ്തതായി കുവൈറ്റ് ആർമി ജനറൽ സ്റ്റാഫ് പ്രസ്താവനയിൽ അറിയിച്ചു. പൊതുവായ ആശങ്കയുള്ള പ്രധാന വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു. ജനറൽ സ്റ്റാഫ് ആസ്ഥാനത്ത് എത്തിയ ബ്രിട്ടീഷ് പ്രതിനിധി സംഘത്തെ അൽ ഷുറൈയാൻ സ്വീകരിച്ചു.
പ്രതിരോധ മന്ത്രാലയം അണ്ടർസെക്രട്ടറി ശൈഖ് ഡോ.അബ്ദുല്ല മിശ്അൽ മുബാറക് അസ്സബാഹ്, കുവൈത്തിലെ ബ്രിട്ടീഷ് അംബാസഡർ ഖുദ്‌സി റഷീദ്, ഇരുരാജ്യങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

