ലോകത്തിന് ആശ്വാസമായി കുവൈത്ത്; ജീവകാരുണ്യം തുടരുന്നു
text_fieldsകുവൈത്ത് സിറ്റി: വിവിധ രാജ്യങ്ങളിൽ കുവൈത്തിന്റെ ജീവകാരുണ്യ മാനുഷിക-വികസന പ്രവർത്തനങ്ങൾ തുടരുന്നു. ഗസ്സ, യമൻ, ആഫ്രിക്ക എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ കുവൈത്ത് സംഘടനകൾ ദുരിതാശ്വാസ സഹായങ്ങൾ എത്തിച്ചു.
ചാരിറ്റി പ്രവർത്തകൾ ഭക്ഷ്യവസ്തുക്കളുടെ വിതരണത്തിൽ, വിതരണത്തിനുള്ള പാൽപ്പൊടി
ഗസ്സയിൽ ശിശുക്കൾക്ക് പാൽപ്പൊടി
ഗസ്സയിൽ 'നമാ ചാരിറ്റി' 3,000 ത്തിലധികം ശിശുക്കൾക്കുള്ള പാൽപ്പൊടി വിതരണം ചെയ്തു. പോഷകാഹാരങ്ങളുടെ കടുത്ത ക്ഷാമം നേരിടുന്ന കുഞ്ഞുങ്ങളെ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കിയതെന്ന് നമാ ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അബ്ദുൽ അസീസ് അൽ കന്ദരി പറഞ്ഞു. ഗസ്സയിലെ ദുഷ്‌കരമായ മാനുഷിക സാഹചര്യങ്ങൾ ഏറ്റവും കൂടുതൽ ബാധിച്ച വിഭാഗങ്ങളിൽ ഒന്നാണ് ശിശുക്കളെന്ന് അൽ കന്ദരി പറഞ്ഞു. ശിശുക്കൾക്കുള്ള പാൽപ്പൊടി ലഭ്യമാക്കുന്നത് ഗസ്സയിൽ ഏറെ ദുഷ്കരമായിത്തീരുകയും ആയിരക്കണക്കിന് കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ അപകടത്തിലാക്കുകയും ചെയ്യുന്നു.
ഫലസ്തീൻ ജനതക്കും ദുർബല വിഭാഗങ്ങൾക്കും പിന്തുണ തുടരുമെന്നും വ്യക്തമാക്കി. ദുരിതമനുഭവിക്കുന്ന കുട്ടികൾക്കും കുടുംബങ്ങൾക്കുമുള്ള സഹായ പ്രവർത്തനങ്ങളെ പിന്തുണക്കാൻ അദ്ദേഹം അഭ്യർത്ഥിച്ചു.
സുഡാൻ അഭയാർത്ഥികൾക്ക് ഭക്ഷ്യവസ്തുക്കൾ
ഉഗാണ്ടയിൽ, സുഡാനീസ് അഭയാർത്ഥി കുടുംബങ്ങൾക്കായി നമാ ചാരിറ്റി 250 ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്തു. അഞ്ച് അംഗങ്ങളുള്ള ഒരു കുടുംബത്തിന് ഒരു മാസത്തേക്ക് ആവശ്യമായ അടിസ്ഥാന ഭക്ഷ്യവസ്തുക്കൾ ഓരോ കിറ്റിലും ഉൾപ്പെടുത്തിയിരുന്നു. ഭവനങ്ങളും ഉപജീവനമാർഗ്ഗങ്ങളും നഷ്ടപ്പെട്ട് പലായനം ചെയ്യേണ്ടി വന്ന സുഡാനീസ് അഭയാർത്ഥി കുടുംബങ്ങൾക്ക് ഭക്ഷണം ഏറ്റവും അടിയന്തിരമായ ആവശ്യങ്ങളിലൊന്നാണെന്ന് നമാ ചൂണ്ടികാട്ടി.
മെഡിക്കൽ ക്യാമ്പുകൾ
സുഡാൻ അഭയാർത്ഥികളെയും ദുർബലരായ കുടുംബങ്ങളെയും പിന്തുണക്കുന്നതിനായി 'തൻമയ ചാരിറ്റി' ചാഡിലേക്ക് മാനുഷിക സഹായ സംഘത്തെ അയച്ചു. കിണറുകൾ കുഴിക്കുക, ഖുർആൻ മന:പാഠമാക്കൽ കേന്ദ്രം സ്ഥാപിക്കുക, തയ്യൽ യന്ത്രങ്ങളും കന്നുകാലികളും വിതരണം ചെയ്യുക, 150 നേത്ര ശസ്ത്രക്രിയകൾ, മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുക എന്നിവ ഈ പദ്ധതിയിൽ ഉൾപ്പെടുന്നു.
ഭക്ഷണക്കിറ്റ് വിതരണം, കമ്മ്യൂണിറ്റി കിച്ചൺ, അഭയാർത്ഥി ക്യാമ്പുകളിലെ സ്ത്രീകൾക്കും കുട്ടികൾക്കുമായി മെത്തകളും വസ്ത്രങ്ങളും നൽകുക എന്നിവയും ഇതിൽ ഉൾപ്പെടുന്നു. യമനിലെ തായിസ് ഗവർണറേറ്റിലുള്ള അൽ ജുംഹൂരി ആശുപത്രിയിലെ ഡയാലിസിസ് സെന്ററിലേക്ക് ‘കുവൈത്ത് ബൈ യുവർ സൈഡ്' കാമ്പയിന്റെ ഭാഗമായി അൽ നജാത്ത് ചാരിറ്റി നാല് ഹീമോഡയാലിസിസ് യന്ത്രങ്ങളും ഒരു കൂളിംഗ് യൂണിറ്റും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

