Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുവൈത്തിൽ ജൂൺ മുതൽ തുറസ്സായ സ്ഥലങ്ങളിൽ ജോലിക്ക് നിരോധനം

text_fields
bookmark_border
ജൂൺ 1 മുതൽ ആഗസ്റ്റ് 31 വരെ രാവിലെ 11 നും വൈകുന്നേരം 4 നും ഇടയിലാണ് നിയന്ത്രണം
കുവൈത്തിൽ ജൂൺ മുതൽ തുറസ്സായ സ്ഥലങ്ങളിൽ ജോലിക്ക് നിരോധനം
cancel

കുവൈത്ത് സിറ്റി: രാജ്യത്ത് താപനില ഉയരുന്നു. വരും മാസങ്ങളിലെ കനത്ത ചൂട് കണക്കിലെടുത്ത് ജൂൺ ഒന്നു മുതൽ ആഗസ്റ്റ് 31 വരെ തുറസ്സായ സ്ഥലങ്ങളിൽ ജോലിക്ക് നിരോധനം ഏർപ്പെടുത്തി. രാവിലെ 11 നും വൈകുന്നേരം നാലിനും ഇടയിലാണ് നിയന്ത്രണമെന്ന് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ അറിയിച്ചു.

തൊഴിൽ വിപണിയെ നിയന്ത്രിക്കുന്നതിനും തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. തൊഴിലാളികൾക്ക് തണുത്ത വെള്ളം, പ്രഥമശുശ്രൂഷാ ഉപകരണങ്ങൾ, നല്ല ജോലി സാഹചര്യങ്ങൾ ഉറപ്പാക്കാൻ അനുയോജ്യമായ ഇടവേളകൾ എന്നിവയും ഒരുക്കണം.

നിയമങ്ങൾ ലംഘിക്കുന്നവർക്ക് കർശന ശിക്ഷകൾ നേരിടേണ്ടിവരുമെന്നും പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ മേധാവി മുന്നറിയിപ്പ് നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kuwait bans work in open spaces
Next Story