9.2 ശതകോടി ദീനാർ : കമ്മിയുമായി കുവൈത്ത് ബജറ്റ്
text_fieldsകുവൈത്ത് സിറ്റി: 14.8 ശതകോടി ദീനാർ വരുമാനവും 22.5 ശതകോടി ദീനാർ ചെലവും 9.2 ശതകോടി ദീനാർ കമ്മിയുമായി കുവൈത്ത് സർക്കാറിെൻറ ബജറ്റ്. തുടർച്ചതായ ആറാം വർഷവും കമ്മി പ്രവചിക്ക ുന്ന ബജറ്റ് നിർദേശം മന്ത്രിസഭ അംഗീകരിച്ചു. വരുമാനത്തിെൻറ 10 ശതമാനം ഭാവി തലമുറക്കുവേണ്ടിയുള്ള കരുതൽ ശേഖരത്തിലേക്ക് നീക്കിവെച്ചതിനു ശേഷമുള്ള കണക്കാണിത്. മുഖ്യവരുമാനമായ പെട്രോളിയം ബാരലിന് 55 ഡോളർ വില കണക്കാക്കിയാണ് ധനമന്ത്രി മറിയം അഖീൽ ബജറ്റ് തയാറാക്കിയിട്ടുള്ളത്. ഇപ്പോൾ ബാരലിന് 65 ഡോളർ വിലയുണ്ട്.
അതുകൊണ്ടുതന്നെ യഥാർഥ കമ്മി ബജറ്റിൽ കാണിച്ച അത്രയും വരില്ല. 12.9 ശതകോടി ദീനാറാണ് എണ്ണവരുമാനമായി കാണിച്ചിട്ടുള്ളത്. ഇത് വർധിക്കും. സോവറിൻ വെൽത് ഫണ്ടിൽനിന്നുള്ള നിക്ഷേപ വരുമാനം ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. 16 ശതകോടി ദീനാർ ശമ്പളത്തിനും സബ്സിഡിക്കുമാണ് വകയിരുത്തിയിട്ടുള്ളത്. സ്വകാര്യ മേഖലയിലെ സ്വദേശികൾക്ക് നൽകുന്ന ആനുകൂല്യങ്ങൾക്ക് 40 ദശലക്ഷം ദീനാർ വേണ്ടിവരും. ബജറ്റ് കമ്മിയില്ലാതാവണമെങ്കിൽ പെട്രോളിയം ബാരലിന് 81 ഡോളർ എങ്കിലും വില ലഭിക്കണമെന്ന് മന്ത്രി പറഞ്ഞു. ചെലവ് കുറച്ച് കമ്മി കുറച്ചുകൊണ്ടുവരാൻ സർക്കാർ ശ്രമിക്കുന്നതായി അവർ കൂട്ടിച്ചേർത്തു. പാർലമെൻറിൽ പാസാവുേമ്പാളാണ് ബജറ്റിന് അംഗീകാരമാവുക. എണ്ണ ഉൽപാദനം വെട്ടിക്കുറക്കാനുള്ള ഒപെക് തീരുമാനവും കുവൈത്തിെൻറ വരുമാനം കുറച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 16.4 ശതകോടി ദീനാർ വരവും 22.5 ശതകോടി ദീനാർ ചെലവും പ്രതീക്ഷിക്കുന്ന കമ്മി ബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില മെച്ചപ്പെട്ടത് മൂലം യഥാർഥ കമ്മി 3.3 ശതകോടി ദീനാർ മാത്രമായി ചുരുങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
