Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തീരദേശ സുരക്ഷയിൽ സഹകരണം ശക്തമാക്കാൻ കുവൈത്തും ബഹ്‌റൈനും

text_fields
bookmark_border
തീരദേശ സുരക്ഷയിൽ സഹകരണം   ശക്തമാക്കാൻ കുവൈത്തും ബഹ്‌റൈനും
cancel
camera_alt

ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹ്, ബഹ്‌റൈൻ കോസ്റ്റ് ഗാർഡ് കമാൻഡർ ബ്രിഗേഡിയർ അബ്ദുൽറഹ്മാൻ അൽ റുവൈയുമായി കൂടികാഴ്ചയിൽ

കുവൈത്ത് സിറ്റി: ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹ്, കുവൈത്തിലെത്തിയ ബഹ്‌റൈൻ കോസ്റ്റ് ഗാർഡ് കമാൻഡർ ബ്രിഗേഡിയർ അബ്ദുൽറഹ്മാൻ അൽ റുവൈയുമായി കൂടികാഴ്ച നടത്തി. തീരദേശ സുരക്ഷാ രംഗത്ത് സഹകരണം ശക്തിപ്പെടുത്തുന്നതിനും, സാങ്കേതികവും പ്രവർത്തനപരവുമായ വൈദഗ്ധ്യം പങ്കിടുന്നതിനുമുള്ള വഴികൾ ഇരുവരും ചർച്ച നടത്തി.

നിരീക്ഷണ സംവിധാനങ്ങൾ, റഡാർ ബന്ധിപ്പിക്കൽ, സമുദ്ര പ്രവർത്തനങ്ങൾ എന്നിവയിൽ ആധുനിക സാങ്കേതികവിദ്യകൾ എങ്ങനെ പ്രയോജനപ്പെടുത്താമെന്നും ചർച്ച ചെയ്തു. ഇരുപക്ഷത്തിന്റെയും ശേഷി വർധിപ്പിക്കുക, സജ്ജീകരണ നിലവാരം ഉയർത്തുക എന്നിവയും ഇതുവഴി ലക്ഷ്യമിടുന്നു.

കുവൈത്തും ബഹ്‌റൈനും തമ്മിലുള്ള ചരിത്രപരവുമായ ബന്ധങ്ങളുടെ ആഴത്തെയും, ഇരുരാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള സൗഹൃദബന്ധങ്ങളെയും, സുരക്ഷാ സഹകരണവും ഏകോപനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള താൽപര്യങ്ങളും പങ്കു​വെച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയിൽ കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ശൈഖ് മുബാറക് അലി യൂസഫ് അസ്സബാഹും പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story