കുവൈത്ത്-ബഹ്റൈൻ മാധ്യമ, സാംസ്കാരിക സഹകരണം ശക്തിപ്പെടുത്തും
text_fieldsകുവൈത്ത് ഇൻഫർമേഷൻ ആൻഡ് കൾച്ചർ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ
അബ്ദുൽറഹ്മാൻ അൽ മുതൈരി ബഹ്റൈൻ ഇൻഫർമേഷൻ മന്ത്രി ഡോ. റംസാൻ
അൽ നൊഐമികൊപ്പം
കുവൈത്ത് സിറ്റി: കുവൈത്ത്-ബഹ്റൈൻ സഹകരണം എല്ലാ മേഖലകളിലും, പ്രത്യേകിച്ച് മാധ്യമ, സാംസ്കാരിക മേഖലകളിൽ തുടരുകയാണെന്ന് കുവൈത്ത് ഇൻഫർമേഷൻ ആൻഡ് കൾച്ചർ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുൽറഹ്മാൻ അൽ മുതൈരി. ശനിയാഴ്ച നടക്കുന്ന അറബ് മീഡിയ ഫോറത്തിലും ഞായറാഴ്ച നടക്കുന്ന ജി.സി.സി ഇൻഫർമേഷൻ മന്ത്രിമാരുടെ 28-ാമത് യോഗത്തിലും പങ്കെടുക്കാൻ കുവൈത്തിലെത്തിയ ബഹ്റൈൻ ഇൻഫർമേഷൻ മന്ത്രി ഡോ. റംസാൻ അൽ നൊഐമിയെ സ്വാഗതം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ജനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും വികസനത്തെ പിന്തുണക്കുന്നതിൽ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനും പ്രാധാന്യമുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു- അദ്ദേഹം പറഞ്ഞു. ബഹ്റൈന്റെ സമ്പന്നമായ മാധ്യമ മേഖലയേയും സാംസ്കാരിക രംഗത്തെയും അൽ മുതൈരി പ്രശംസിച്ചു. ബഹ്റൈനുമായുള്ള മാധ്യമ, സാംസ്കാരിക സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള കുവൈത്തിന്റെ പ്രതിബദ്ധതയും മന്ത്രി വ്യക്തമാക്കി.

