കുവൈത്ത്-ബഹ്റൈൻ സംയുക്ത സമിതി: വിദേശകാര്യ മന്ത്രാലയം ഏകോപന യോഗം ചേർന്നു
text_fieldsവിദേശകാര്യ മന്ത്രാലയം ഏകോപന യോഗം
കുവൈത്ത് സിറ്റി: കുവൈത്ത്-ബഹ്റൈൻ സംയുക്ത ഉന്നത സമിതിയുടെ 12ാമത് സെഷനുള്ള തയാറെടുപ്പിന്റെ ഭാഗമായി വിദേശകാര്യ മന്ത്രാലയം ഏകോപന യോഗം ചേർന്നു. അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി അംബാസഡർ നജീബ് അൽ ബാദറിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. മുൻ കമ്മിറ്റി സെഷനുകളിലെ കരാറുകൾ നടപ്പാക്കുന്നതിന്റെ അവലോകനം, സഹകരണം വികസിപ്പിക്കുന്നതിനുള്ള സംരംഭങ്ങളുടെയും നിർദേശങ്ങളുടെയും പരിശോധന, തീരുമാനങ്ങളുടെയും ശിപാർശകളുടെയും തുടർനടപടികൾ, പുതിയ മേഖലകൾ കണ്ടെത്തൽ എന്നിവ തയാറെടുപ്പു യോഗത്തിൽ ഉൾപ്പെട്ടിരുന്നതായി അംബാസഡർ നജീബ് അൽ ബാദർ പറഞ്ഞു.
സെഷനിൽ പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ കാഴ്ചപ്പാടുകളുടെ ഏകീകരണം, പ്രവർത്തന പദ്ധതികൾ, അജണ്ട ഇനങ്ങളുടെ അവലോകനം എന്നിവയും നടന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

