Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്-​ബ​ഹ്റൈ​ൻ...

കു​വൈ​ത്ത്-​ബ​ഹ്റൈ​ൻ വി​ദേ​ശ​കാ​ര്യ​ മ​ന്ത്രി​മാ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

text_fields
bookmark_border
Kuwait-Bahrain foreign ministers meeting
cancel
camera_alt

വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ യ​ഹ്‌​യ ബ​ഹ്‌​റൈ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ദു​ല്ല​ത്തീ​ഫ് അ​ൽ സ​യാ​നി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച​യി​ൽ

കു​വൈ​ത്ത് സി​റ്റി: വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ യ​ഹ്‌​യ ബ​ഹ്‌​റൈ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ദു​ല്ല​ത്തീ​ഫ് അ​ൽ സ​യാ​നി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കു​വൈ​ത്തും ബ​ഹ്‌​റൈ​നും ത​മ്മി​ലു​ള്ള ദൃ​ഢ​മാ​യ സാ​ഹോ​ദ​ര്യ ബ​ന്ധ​ത്തെ​ക്കു​റി​ച്ചും എ​ല്ലാ മേ​ഖ​ല​ക​ളി​ലും അ​വ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും വി​ക​സി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള വ​ഴി​ക​ളും കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​രു​വ​രും ച​ർ​ച്ച ചെ​യ്തു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​വും ഏ​കോ​പ​ന​വും കൂ​ടു​ത​ൽ മി​ക​വോ​ടെ തു​ട​രാ​നും ധാ​ര​ണ​യാ​യി.

വി​വി​ധ പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ ഇ​രു​വ​രും അ​വ​ലോ​ക​നം ചെ​യ്തു. പ്രാ​ദേ​ശി​ക സു​ര​ക്ഷ​യും സ്ഥി​ര​ത​യും നി​ല​നി​ർ​ത്തു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ളും വി​ല​യി​രു​ത്തി. പ​ര​സ്പ​ര താ​ൽ​പ​ര്യ​മു​ള്ള മ​റ്റു വി​ഷ​യ​ങ്ങ​ളും പ​രി​ശോ​ധി​ച്ചു. ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ബ​ഹ്‌​റൈ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ദു​ല്ല​ത്തീ​ഫ് അ​ൽ സ​യാ​നി​യും പ്ര​തി​നി​ധി സം​ഘ​വും കു​വൈ​ത്തി​ലെ​ത്തി​യ​ത്. വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ യ​ഹ്‌​യ, ഡെ​പ്യൂ​ട്ടി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അം​ബാ​സ​ഡ​ർ ശൈ​ഖ് ജ​റാ​ഹ് ജാ​ബ​ർ അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ്, വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ അ​ദ്ദേ​ഹ​ത്തെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MeetingBahrain Foreign MinisterKuwait Foreign Minister
News Summary - Kuwait-Bahrain Foreign Ministers held a meeting
Next Story