Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.ആർ.സി.എസിന് കുവൈത്ത് ഏവിയേഷൻ സർവിസസ് കമ്പനി പിന്തുണ

text_fields
bookmark_border
കെ.ആർ.സി.എസിന് എല്ലാവിധ പിന്തുണയും നൽകാനും മാനുഷിക സംരംഭങ്ങളുടെ വിജയത്തിൽ പങ്കാളികളാകാനും സജ്ജമാണെന്നും അറിയിച്ചു
കെ.ആർ.സി.എസിന് കുവൈത്ത് ഏവിയേഷൻ സർവിസസ് കമ്പനി പിന്തുണ
cancel
camera_alt

കുവൈത്ത് ഏവിയേഷൻ സർവീസസ് കമ്പനി, കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി പ്രതിനിധികൾ

കുവൈത്ത് സിറ്റി: മാനുഷിക-സാമൂഹിക പ്രവർത്തനങ്ങളിൽ പിന്തുണ ശക്തിപ്പെടുത്താൻ കുവൈത്ത് ഏവിയേഷൻ സർവീസസ് കമ്പനിയും റെഡ് ക്രസന്റ് സൊസൈറ്റിയും.

ഇതിന്റെ ഭാഗമായി കുവൈത്ത് ഏവിയേഷൻ സർവീസസ് കമ്പനി (കാസ്കോ) ചെയർമാൻ അബ്ദുൽ അസീസ് അൽ ഷബീബും കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) ഡയറക്ടർ ജനറൽ ഫവാസ് അൽ മസ്‌റൂയിയും കൂടിക്കാഴ്ച നടത്തി. സാമൂഹിക ഉത്തരവാദിത്തവും മാനുഷിക പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കൽ ലക്ഷ്യമിട്ടുള്ള വിവിധ ജീവകാരുണ്യ പദ്ധതികൾ ഇരുവരും അവലോകനം ചെയ്തു.

ദേശീയ സ്ഥാപനങ്ങൾ, സർക്കാർ ഏജൻസികൾ, പൊതുനന്മ ലക്ഷ്യമിട്ടുള്ള സംഘടനകൾ എന്നിവയുമായുള്ള പങ്കാളിത്തം വിപുലീകരിക്കുന്നതിനുള്ള കാസ്കോയുടെ പ്രതിബദ്ധത ചെയർമാൻ വ്യക്തമാക്കി. കെ.ആർ.സി.എസിന് എല്ലാവിധ പിന്തുണയും നൽകാനും മാനുഷിക സംരംഭങ്ങളുടെ വിജയത്തിൽ പങ്കാളികളാകാനും കമ്പനി സജ്ജമാണെന്നും അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - കെ.ആർ.സി.എസിന് കുവൈത്ത് ഏവിയേഷൻ സർവിസസ് കമ്പനി പിന്തുണ
Next Story