കുവൈത്തിൽ ആക്രമണം; പരിക്കേറ്റയാളെ എണ്ണ മന്ത്രി സന്ദർശിച്ചു
text_fieldsആക്രമണത്തിൽ പരിക്കേറ്റ് അദാൻ ആശുപത്രിയിൽ കഴിയുന്ന മുഹമ്മദ് സുലൈമാനെ എണ്ണ മന്ത്രി താരിഖ് അൽ റൂമി സന്ദർശിക്കുന്നു
കുവൈത്ത് സിറ്റി: ഞായറാഴ്ച കുവൈത്ത് ഓയിൽ കമ്പനിയുടെ (കെ.ഒ.സി) ഓഫ്‌ഷോർ പ്ലാറ്റ്‌ഫോമുകളിലൊന്നിൽ ഉണ്ടായ ആക്രമണത്തിൽ പരിക്കേറ്റ് അദാൻ ആശുപത്രിയിൽ കഴിയുന്ന മുഹമ്മദ് സുലൈമാനെ എണ്ണ മന്ത്രി താരിഖ് അൽ റൂമി സന്ദർശിച്ചു.വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹത്തിന്റെ പൂർണ്ണമായ രോഗശാന്തിക്കായി സർവ്വശക്തനായ ദൈവത്തോട് പ്രാർത്ഥിക്കുന്നുവെന്നും അൽ റൂമി പറഞ്ഞു.
കുവൈത്തിനെ ലക്ഷ്യമിട്ടുള്ള ആക്രമണ പരമ്പരയുടെ ഭാഗമായി ഓഫ്‌ഷോർ പ്ലാറ്റ്‌ഫോമിന് നേരെയുണ്ടായ ആക്രമണത്തെ അദ്ദേഹം അപലപിച്ചു. എണ്ണ മേഖലയുടെ വിജയത്തിന്റെ മൂലക്കല്ലാണ് മനുഷ്യ മൂലധനമെന്നും എല്ലാ ജീവനക്കാരുടെയും സുരക്ഷ വിട്ടുവീഴ്ചയില്ലാത്ത മുൻഗണനയാണെന്നും മന്ത്രി പറഞ്ഞു.
കെ.ഒ.സി ആക്ടിംഗ് സി.ഇ.ഒ ബദർ അൽ അത്തർ, സി.ഇ.ഒ അഹമ്മദ് അൽ ഈദാൻ, കെ.പി.സി ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് കോംപ്രിഹെൻസീവ് സർവീസസ് മാനേജിംഗ് ഡയറക്ടർ ഹിഷാം അൽ റിഫായ് എന്നിവർ അൽ-റൂമിക്കൊപ്പം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

