ക്ലൈമാക്സിൽ കസറി കുവൈത്ത്; ഒരു വിക്കറ്റ് ജയം
text_fieldsമസ്കത്തിൽ നടക്കുന്ന ഏഷ്യ കപ്പ് യോഗ്യത മത്സരത്തിൽ, യു.എ.ഇ ക്യാപ്റ്റനും മലയാളിയുമായ റിസവാൻ റഊഫും കുവൈത്ത് നായകൻ മുഹമ്മദ് അസ്ലമും ടോസ് ചെയ്യുന്നതിന്റെ മുന്നോടിയായി ഹസ്തദാനം െചയ്യുന്നു ഫോട്ടോ- വി.കെ. ഷെഫീർ
മസ്കത്ത്: അവസാന നിമിഷം വരെ ആവേശം നിലനിന്ന ഏഷ്യ കപ്പ് ക്രിക്കറ്റ് യോഗ്യതമത്സരത്തിൽ യു.എ.ഇക്കെതിരെ കുവൈത്തിന് ഒരു വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത യു.എ.ഇ നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കുവൈത്ത് ഒരു പന്ത് ബാക്കിനിൽക്കേ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 177 റൺസെടുത്തു. ടോസ് നേടിയ കുവൈത്ത് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. യു.എ.ഇക്കുവേണ്ടി ചിരാഗ് സൂരി 88 (61), മുഹമ്മദ് വസീം 35 (23), വൃത്യ അരവിന്ദ് 33 (29) എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ചു. കുവൈത്തിനുവേണ്ടി മലയാളി താരങ്ങളായ മുഹമ്മദ് ഷഫീഖ്, ഷിറാസ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. സെയ്ദ് മോനിബിനും ഒരു വിക്കറ്റുണ്ട്. യു.എ.ഇയുടെ മലയാളി താരം ബാസിൽ ഹമീദ് മികച്ച ബൗളിങ് പ്രകടനമാണ് കാഴ്ചവെച്ചത്. 22 റൺസ് വഴങ്ങി ബാസിൽ മൂന്നു വിക്കറ്റ് വീഴ്ത്തി. അഹമ്മദ് റാസ, ജുനൈദ് സിദ്ദീഖ് എന്നിവർക്ക് ഓരോ വിക്കറ്റ് വീതമുണ്ട്. കുവൈത്തിന്‍റെ രവീജ സന്ദാരുവൻ 34 റൺസും മീത് ഭവ്സർ 27 റൺസും മലയാളി താരം എഡിസൺ സിൽവ 25 റൺസുമെടുത്തു. എഡിസൻ സിൽവയാണ് കളിയിലെ താരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

