Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മേഖലയിലെ സുരക്ഷ സാഹചര്യങ്ങൾ വിലയിരുത്തി കുവൈത്ത്; വിദേശകാര്യ മന്ത്രി ചർച്ചകൾ നടത്തി

text_fields
bookmark_border
news
cancel

കുവൈത്ത് സിറ്റി: മേഖലയിലെ സുരക്ഷ സാഹചര്യങ്ങൾ വിലയിരുത്തി കുവൈത്ത്. വിവിധ രാജ്യങ്ങളിലെ മന്ത്രിമാരുമായി വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ് ഫോണിൽ സംസാരിച്ചു.

ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽ ബുസൈദിയുമായി സംസാരിച്ച ശൈഖ് ജറാഹ് മേഖലയിലെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനും ഹുർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതവും തടസ്സരഹിതവുമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായി നടത്തുന്ന നയതന്ത്ര ശ്രമങ്ങൾ വിലയിരുത്തി.

സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനുമായി ഫോണിൽ സംസാരിച്ച ശൈഖ് ജറാഹ് ഗൾഫ് മേഖലയിലെ സാഹചര്യങ്ങളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്തു. മേഖലയിലെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതും ഇരുവരും സൂചിപ്പിച്ചു.

ഡോ.അബ്ദുല്ലത്തീഫ് അൽ സയാനിയുമായുള്ള ചർച്ചയിൽ മേഖലയിലെ സുരക്ഷയും സ്ഥിരതയും, ഹുർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതവും ചർച്ചയായി. യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദുമായും ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ് ഫോണിൽ ബന്ധപ്പെട്ടു സഥിതിഗതികൾ വിലയിരുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kuwait assesses regional security situation; Foreign Minister holds discussions
Next Story