കുവൈത്ത് കല ട്രസ്റ്റ് സാംബശിവൻ പുരസ്കാരം എം.കെ. സാനുവിന് സമ്മാനിച്ചു
text_fieldsകുവൈത്ത് കല ട്രസ്റ്റ് സാംബശിവൻ പുരസ്കാരം എം.കെ. സാനുവിന് സമ്മാനിക്കുന്നു
കുവൈത്ത് സിറ്റി: കല കുവൈത്ത് നാട്ടിലെ പ്രവർത്തനങ്ങൾക്കായി കേരളത്തിൽ രൂപവത്കരിച്ച കുവൈത്ത് കല ട്രസ്റ്റിെൻറ സാംബശിവൻ സ്മാരക പുരസ്കാരം എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ പ്രഫ. എം.കെ. സാനുവിന് സമ്മാനിച്ചു.
കുവൈത്ത് കല ട്രസ്റ്റ് ചെയർമാനും തദ്ദേശ സ്വയഭരണ - എക്സൈസ് മന്ത്രിയുമായ എം.വി. ഗോവിന്ദൻ മാസ്റ്റർ അവാർഡ് കൈമാറി. 1978ൽ കുവൈത്തിൽ കല എന്ന സംഘടനയുടെ രൂപവത്കരണത്തിന് തുടക്കമായത് സാംബശിവെൻറ കഥാപ്രസംഗ പരിപാടിയിലൂടെയായിരുന്നു. ഇതിെൻറ സ്മരണാർഥമാണ് 2000 മുതൽ കല ട്രസ്റ്റ് ഈ അവാർഡ് നൽകിവരുന്നത്.
നവോത്ഥാന മൂല്യങ്ങളും പുരോഗമനാശയവും ഉയർത്തിപ്പിടിച്ച് എം.കെ. സാനു എഴുതിയ കൃതികളും നടത്തിയ പ്രവർത്തനങ്ങളും പരിഗണിച്ചാണ് അവാർഡിനായി തിരഞ്ഞെടുത്തത്. 50,000 രൂപയും ആദരപത്രവും അടങ്ങിയതാണ് അവാർഡ്.
കൊച്ചിയിലെ എം.കെ. സാനുവിെൻറ വസതിയിൽ നടന്ന ലളിതമായ ചടങ്ങിൽ സി.പി.എം എറണാകുളം ജില്ല സെക്രട്ടറി സി.എൻ. മോഹനൻ അധ്യക്ഷത വഹിച്ചു. കല ട്രസ്റ്റ് സെക്രട്ടറി ചന്ദ്രമോഹനൻ പനങ്ങാട് സ്വാഗതം പറഞ്ഞ ചടങ്ങിൽ കലയുടെ മുൻകാല പ്രവർത്തകരായ കെ. സുദർശനൻ, മൈക്കിൾ ജോൺസൺ എന്നിവർ സംസാരിച്ചു.
ഒ.എൻ.വി കുറുപ്പ്, പി. ഗോവിന്ദപ്പിള്ള, സാറ ജോസഫ്, കെടാമംഗലം സദാനന്ദൻ, പാലോളി മുഹമ്മദ്കുട്ടി, ഏഴാച്ചേരി രാമചന്ദ്രൻ തുടങ്ങിയവരായിരുന്നു മുൻവർഷങ്ങളിൽ അവാർഡ് സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

