ഒർജിനലെന്ന പേരിൽ വ്യാജ പെർഫ്യൂമുകൾ നിർമിച്ച് വിൽപന: രണ്ടുപേർ പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: ഒർജിനലെന്ന പേരിൽ വ്യാജ പെർഫ്യൂമുകൾ നിർമിച്ച് വില്പന നടത്തിയ രണ്ട് പ്രവാസികൾ പിടിയിൽ. അന്താരാഷ്ട്ര, പ്രാദേശിക ബ്രാൻഡുകളുടെ കുപ്പികളിൽ, ഒർജിനലിനോട് സാമ്യമുള്ള പെർഫ്യൂം ഓയിലുകൾ നിറച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയിരുന്നത്. തുടർന്ന് ഇവ യഥാർത്ഥ പെർഫ്യൂമുകൾ ആണെന്ന വ്യാജേന വില്പന നടത്തിവരികയായിരുന്നു.
ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഓപ്പറേഷനിൽ മംഗഫിൽ നിന്നാണ് ഒരു പ്രതിയെ പിടികൂടിയത്. 150 ദീനാർ വിലമതിക്കുന്ന ഒർജിനൽ പെർഫ്യൂം 17 ദിനാറിന് വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ഇയാൾ തന്റെ തൊഴിലിടത്തിൽ നിന്ന് അനുവാദമില്ലാതെ ഒളിച്ചോടിയ വ്യക്തിയാണെന്നും തുടർ അന്വേഷണത്തിൽ കണ്ടെത്തി. ചോദ്യം ചെയ്യലിൽ പെർഫ്യൂം നിർമാണത്തിനായി ഉപയോഗിച്ചിരുന്ന അപ്പാർട്ട്‌മെന്റിനെ കുറിച്ചും, അതിന്റെ ഉടമയും കേസിൽ പങ്കാളിയാണെന്നും കണ്ടെത്തി. തുടർന്ന് ഉടമയെയും ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 4,000 പെർഫ്യൂം കുപ്പികൾ, നാല് കണ്ടെയ്‌നറുകളിലായി അൽക്കഹോൾ ഉൽപ്പന്നങ്ങൾ, പെർഫ്യൂം ഓയിലുകൾ, കുപ്പികൾ സീൽ ചെയ്യുന്ന യന്ത്രം, മറ്റ് നിർമ്മാണ ഉപകരണങ്ങൾ എന്നിവയും പിടിച്ചെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

