കുവൈത്ത് വാർഷിക പുരുഷ ചെസ് ടൂർണമെന്റിന് തുടക്കം
text_fieldsവാർഷിക പുരുഷ ചെസ് ടൂർണമെന്റിൽ പങ്കെടുക്കുന്ന കളിക്കാർ
കുവൈത്ത് സിറ്റി: കുവൈത്ത് വാർഷിക പുരുഷ ചെസ് ടൂർണമെന്റിന് തുടക്കം. അൽ ഖദ്സിയയിലെ അസോസിയേഷൻ ആസ്ഥാനത്ത് നടക്കുന്ന ടൂർണമെന്റ് ഫെബ്രുവരി ഒന്നിന് സമാപിക്കും. ടൂർണമെന്റിൽ കുട്ടികളും മുതിർന്നവരുമായ 50 പേർ പങ്കെടുക്കുന്നുണ്ട്.
മുൻനിര കളിക്കാർക്കിടയിൽ കടുത്ത മത്സരത്തിന് ടൂർണമെന്റ് വേദിയാകും. വിസ്മയകരമായ പ്രകടനങ്ങളാൽ പുതിയ പ്രതിഭകളുടെ ആവിർഭാവത്തിനും സാക്ഷിയാകും.ഈ സീസണിലെ ഏറ്റവും പ്രധാനപ്പെട്ട ടൂർണമെന്റാണ് ഇതെന്ന് കുവൈത്ത് മൈൻഡ് സ്പോർട്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് അദേൽ അൽ അമേരി അറിയിച്ചു.
സ്വിസ് നിയമങ്ങൾക്കനുസൃതമായാണ് ടൂർണമെന്റ് നടക്കുന്നത്. പങ്കെടുക്കുന്ന എല്ലാവർക്കും അൽ അമേരി ആശംസകൾ നേർന്നു. കുവൈത്ത് സ്കൂൾസ് റാപ്പിഡ് ചെസ് ലീഗ് ഫെബ്രുവരി എട്ടിന് ക്ലബിന്റെ ആസ്ഥാനത്ത് നടക്കും.

