Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ ആരോഗ്യ...

കുവൈത്തിൽ ആരോഗ്യ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്

text_fields
bookmark_border
കുവൈത്തിൽ ആരോഗ്യ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്
cancel
കുവൈത്ത്​ സിറ്റി: കുവൈത്തിൽ ആരോഗ്യ നിയന്ത്രണങ്ങൾ കൂടുതൽ ലഘൂകരിച്ചു. കുവൈത്ത്​ അംഗീകരിച്ച വാക്​സിനെടുത്തവർക്ക്​ രാജ്യത്തേക്ക്​ വരാൻ പി.സി.ആർ പരിശോധനയും ക്വാറൻറീനും ആവശ്യമില്ല എന്നതാണ്​ പ്രധാന മാറ്റം. വാക്​സിൻ എടുക്കാത്തവർക്കും 72 മണിക്കൂർ സമയപരിധിയിലെ പി.സി.ആർ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ ഉണ്ടെങ്കിൽ കുവൈത്തിലേക്ക്​ വരാവുന്നതാണ്​. കുത്തിവെപ്പ്​ എടുക്കാത്തവർക്ക്​ ഏഴ്​ ദിവസം നിർബന്ധിത ഹോം ക്വാറൻറീൻ ഉണ്ടാകും.

ഇൗ സമയ പരിധിക്ക്​ ശേഷം പി.സി.ആർ എടുത്ത്​ നെഗറ്റീവ്​ ആണെങ്കിൽ ക്വാറൻറീൻ അവസാനിപ്പിക്കാം. കുത്തിവെപ്പ്​ നിർബന്ധമല്ലാത്ത 16 വയസ്സിന്​ താഴെയുള്ളവർക്ക്​ ഇൗ നിബന്ധനകളൊന്നും ബാധകമല്ല. ഫെബ്രുവരി 20 മുതലാണ്​ പുതിയ നിർദേശങ്ങൾ പ്രാബല്യത്തിലാകുക. രണ്ട്​ ഡോസ്​ വാക്​സിൻ സ്വീകരിച്ചവർ ഒമ്പത്​ മാസം കഴിഞ്ഞാൽ ബൂസ്​റ്റർ ഡോസ്​ കൂടി എടുത്താലേ വാക്​സിനെടുത്തവർ എന്ന വിഭാഗത്തിൽ ഉൾപ്പെടൂ. കൊറോണ സ്ഥിരീകരിച്ച്​ മൂന്ന്​ മാസം ​പൂർത്തിയാകാത്തവരും 'പ്രതിരോധ ശേഷിയുള്ളവർ' വിഭാഗത്തിൽ പെടുത്തി ഇളവ്​ ലഭിക്കുന്നവരിലാണ്​ ഉൾപ്പെടുക.

പള്ളിക​ളിലെ സാമൂഹിക അകല നിബന്ധന ഒഴിവാക്കിയിട്ടുണ്ട്​. കുത്തിവെപ്പ്​ എടുക്കാത്തവർക്കും ഫെബ്രുവരി 20 മുതൽ മാളുകളിൽ പ്രവേശനം അനുവദിക്കും. 20 മുതൽ ഒത്തുകൂടൽ വിലക്ക്​ നീക്കും. വാക്​സിനെടുത്തവർക്ക്​ തിയറ്റർ, പാർട്ടി ഹാൾ തുടങ്ങിയ ഇടങ്ങളിൽ നിബന്ധന ഇല്ലാതെയും എടുക്കാത്തവർക്ക്​ 72 മണിക്കൂർ സമയപരിധിയിലെ പി.സി.ആർ വേണം എന്ന വ്യവസ്ഥയിലും പ്രവേശനം അനുവദിക്കും. പൊതു വാഹനങ്ങൾ പൂർണ ശേഷിയിൽപ്രവർത്തിക്കാം. യാത്രക്കാർ മാസ്​ക്​ ധരിക്കണമെന്ന നിബന്ധന തുടരും. മാർച്ച്​ 13 മുതൽ സർക്കാർ ഒാഫിസുകൾ പൂർണ ശേഷിയിൽ പ്രവർത്തിക്കുമെന്നും മന്ത്രിസഭ തീരുമാനമായി പ്രധാനമന്ത്രി ശൈഖ്​ സബാഹ്​ ഖാലിദ്​ അൽ ഹമദ്​ അസ്സബാഹ്​ അറിയിച്ചു. cabinet കാപ്​ഷൻ ഇല്ല
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story