Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസാരഥി കുവൈത്ത്​...

സാരഥി കുവൈത്ത്​ വാർഷികാഘോഷം ഇന്ന്

text_fields
bookmark_border
സാരഥി കുവൈത്ത്​ വാർഷികാഘോഷം ഇന്ന്
cancel
camera_alt

സാ​ര​ഥി കു​വൈ​ത്ത്​ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ന്നു 

കു​വൈ​ത്ത്​ സി​റ്റി: സാ​ര​ഥി കു​വൈ​ത്ത്​ വാ​ർ​ഷി​കാ​ഘോ​ഷം 'സാ​ര​ഥീ​യം 2021' വെ​ള്ളി​യാ​ഴ്​​ച ഉ​ച്ച​ക്ക്​ ഒ​ന്നു​മു​ത​ൽ ഓ​ൺ​ലൈ​നാ​യി ന​ട​ത്തും. ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യും.

കു​വൈ​ത്ത്​ കാ​ൻ​സ​ർ സെൻറ​റി​ലെ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജാ​സിം ബ​റ​കാ​ത്ത്, കു​വൈ​ത്ത്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ ബ​ദ​ർ സൗ​ദ് ഷ​ഹീ​ബ് ഉ​സ്മാ​ൻ അ​ൽ സെ​ഹാ​ലി, ശി​വ​ഗി​രി മ​ഠാ​ധി​പ​തി സ​ച്ചി​ദാ​ന​ന്ദ സ്വാ​മി, മാ​ർ​ത്തോ​മ മെ​ത്രാ​പോ​ലീ​ത്ത മാ​ർ തി​യോ​ഡോ​ഷ്യ​സ്, വി.​കെ. മു​ഹ​മ്മ​ദ് എ​ന്നി​വ​ർ വി​ശി​ഷ്​​ടാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും.

കോ​വി​ഡ് ബാ​ധി​ത​രെ സ​ഹാ​യി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യു​ടെ ആ​ദ്യ ഘ​ട്ട​മാ​യി കു​വൈ​ത്തി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​പ്പെ​ട്ട ഒ​രു കു​ടും​ബ​ത്തെ സാ​ര​ഥി കു​വൈ​ത്ത്​ ഏ​റ്റെ​ടു​ക്കും. സാ​ര​ഥി 'സ്വ​പ്ന​വീ​ട്' പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഒ​രു വീ​ടും കു​ട്ടി​ക​ളു​ടെ പ​ഠ​ന ചെ​ല​വും സാ​ര​ഥി വ​ഹി​ക്കും. സ്വ​പ്ന​വീ​ട് പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള പു​തി​യ പ്രോ​ജ​ക്ടി​െൻറ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​വും ത​ദ​വ​സ​ര​ത്തി​ൽ ന​ട​ത്തു​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

കോ​വി​ഡ് കാ​ല​ത്ത് മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​െ​വ​ച്ച പൊ​തു​പ്ര​വ​ർ​ത്ത​ക​രെ​യും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ​യും ഡോ. ​പ​ൽ​പു അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ക്കും. 'അ​വ​സ്ഥാ​ന്ത​രം' തി​യ​റ്റ​റി​ക്ക​ൽ ഡ്രാ​മ പ​രി​പാ​ടി​യു​ടെ മു​ഖ്യ ആ​ക​ർ​ഷ​ണ​മാ​യി​രി​ക്കും. ശ്രീ​ശാ​ര​ദാം​ബ എ​ജു​ക്കേ​ഷ​ന​ൽ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് വി​ത​ര​ണം, മോ​ഹി​നി​യാ​ട്ട​ത്തി​ൽ ഗി​ന്ന​സ്​ റെ​ക്കോ​ർ​ഡ്​ നേ​ടി​യ ക​ലാ​മ​ണ്ഡ​ലം ധ​നു​ഷ്യ സ​ന്യാ​ലി​െൻറ നേ​തൃ​ത്വ​ത്തി​ൽ ശ്രീ​നാ​രാ​യ​ണ ഗു​രു​വി​െൻറ പ​ഞ്ച​ശു​ദ്ധി, കു​ണ്ഡ​ലി​നി​പ്പാ​ട്ട് എ​ന്നി​വ​യെ ആ​സ്പ​ദ​മാ​ക്കി ഒ​രു​ക്കു​ന്ന നൃ​ത്ത​ശി​ൽ​പം, വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ൾ ഒ​രു​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ, ഇ​ഷാ​ൻ ദേ​വ്, അ​ഖി​ല ആ​ന​ന്ദ് എ​ന്നി​വ​ർ ഒ​രു​ക്കു​ന്ന ലൈ​വ് മ്യൂ​സി​ക്ക​ൽ ഷോ ​എ​ന്നി​വ​യു​ണ്ടാ​കും.

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ൻ​റ്​ സ​ജീ​വ് നാ​രാ​യ​ണ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​വി. ബി​ജു, പ്രോ​ഗ്രാം ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബി​ജു ഗം​ഗാ​ധ​ര​ൻ, ട്ര​സ്​​റ്റ്​ ചെ​യ​ർ​മാ​ൻ കെ. ​സു​രേ​ഷ്, ട്ര​ഷ​റ​ർ ര​ജീ​ഷ് മു​ല്ല​ക്ക​ൽ, വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ എ​ൻ.​എ​സ്. ജ​യ​കു​മാ​ർ, അ​ഡ്വൈ​സ​റി അം​ഗ​ങ്ങ​ളാ​യ കെ.​പി. സു​രേ​ഷ്, സി.​എ​സ്. ബാ​ബു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Anniversary Celebration
News Summary - Kuwait Anniversary Celebration
Next Story