Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമേഖലയിലെ സംഭവവികാസങ്ങൾ...

മേഖലയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്തു കുവൈത്തും യു.എസും

text_fields
bookmark_border
മേഖലയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്തു കുവൈത്തും യു.എസും
cancel

കുവൈത്ത് സിറ്റി: മേഖലയിലെ നിലവിലെ സംഭവവികാസങ്ങളും ഉഭയകക്ഷി ബന്ധങ്ങളും ചർച്ച ചെയ്തു കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും. ഗൾഫ് അറബ് മേഖല പര്യടനത്തിന്റെ ഭാഗമായി കുവൈത്തിൽ എത്തിയതായിരുന്നു മാർക്കോ റൂബിയോ. ഇറാൻ-യു.എസ് കരാറിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് മാർക്കോ റൂബിയോയുടെ സന്ദർശനം.

അമീറുമായുള്ള കൂടികാഴ്ചയിൽ മേഖലയിലെയും മറ്റിടങ്ങളിലെയും നിലവിലെ സംഭവവികാസങ്ങൾ ഇരുവരും ചർച്ച ചെയ്തു. യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ ആശംസകൾ മാർക്കോ റൂബിയോ അമീറിനെ അറിയിച്ചു. ട്രംപിനും അമേരിക്കൻ ജനതക്കും അമീർ ആശംസകൾ നേർന്നു.

യു.എസുമായുള്ള കുവൈത്തിന്റെ ചരിത്രപരമായ ഉഭയകക്ഷി ബന്ധങ്ങളെ കൂടുതൽ ഉയർന്ന തലങ്ങളിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങളും ചർച്ച ചെയ്തു.

അമീരി ദിവാൻ കാര്യ മന്ത്രി ശൈഖ് ഹമദ് അസ്സബാഹ്, വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് അസ്സബാഹ്, അമീറിന്റെ ഓഫീസ് മേധാവി റിട്ട. ലെഫ്റ്റനന്റ് ജനറൽ ജമാൽ അൽ തിയാബ്, അമീരി ദിവാൻ അണ്ടർസെക്രട്ടറി ശൈഖ് അബ്ദുൽ അസീസ് അസ്സബാഹ്, അമീരി ദിവാന്റെ വിദേശകാര്യ അണ്ടർസെക്രട്ടറി മാസെൻ അൽ ഇസ്സ, വാഷിംഗ്ടണിലെ കുവൈത്ത് അംബാസഡർ ശൈഖ അൽ സൈൻ അസ്സബാഹ് എന്നിവരുൾപ്പെടെ നിരവധി ഉദ്യോഗസ്ഥർ ചർച്ചകളിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Kuwait and US discuss regional developments
Next Story