Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൈനിക-സുരക്ഷാ സഹകരണം: ചർച്ച നടത്തി കുവൈത്തും യു.എസും

text_fields
bookmark_border
യോഗത്തിൽ മുതിർന്ന കമാൻഡർമാരും ഒഫീസർമാരും പങ്കെടുത്തു
സൈനിക-സുരക്ഷാ സഹകരണം: ചർച്ച നടത്തി കുവൈത്തും യു.എസും
cancel

കുവൈത്ത്‌ സിറ്റി: സൈനിക-സുരക്ഷാ സഹകരണം ശക്തിപ്പെടുത്തൽ ചർച്ച ചെയ്തു കുവൈത്തും യു.എസും. കുവൈത്ത് നാഷണൽ ഗാർഡ് (കെ.എൻ.ജി) അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ ഹമദ് അൽ ബർജാസ്, കുവൈത്തിലെ യു.എസ് ഡിഫൻസ് അറ്റാഷെയും യു.എസ് പ്രതിരോധ വകുപ്പ് പ്രതിനിധിയുമായ കേണൽ ബ്രയാൻ മക്കല്ലോഗ്, മിലിട്ടറി അറ്റാഷെ സ്റ്റീവൻ തോമസ് എന്നിവരുമായി ഇതുസംബന്ധിച്ച് ചർച്ചകൾ നടത്തി.

കുവൈത്ത് നാഷണൽ ഗാർഡ് ആസ്ഥാനത്തെ ലെഫ്റ്റനന്റ് ജനറൽ അൽ ബർജാസയുടെ ഒഫീസിൽ ചേർന്ന യോഗത്തിൽ മുതിർന്ന കമാൻഡർമാരും ഒഫീസർമാരും പങ്കെടുത്തു. യു.എസ്. പ്രതിനിധി സംഘത്തെ സ്വാഗതം ചെയ്ത കുവൈത്ത് നാഷണൽ ഗാർഡ്, നേതൃത്വത്തിന്റെ ആശംസകൾ അറിയിക്കുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള വിശിഷ്ടമായ ബന്ധം സൂചിപ്പിക്കുകയും ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kuwait, US discuss military-security cooperation
Next Story