Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightയു​വ​ജ​ന മേ​ഖ​ല​ക​ളി​ൽ...

യു​വ​ജ​ന മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം മെ​ച്ച​പ്പെ​ടു​ത്താ​ൻ കു​വൈ​ത്തും യു.​എ.​ഇ​യും

text_fields
bookmark_border
യു​വ​ജ​ന മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം മെ​ച്ച​പ്പെ​ടു​ത്താ​ൻ കു​വൈ​ത്തും യു.​എ.​ഇ​യും
cancel
camera_alt

കു​വൈ​ത്ത് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ക​ൾ​ച​റ​ൽ മ​ന്ത്രി​യും യു​വ​ജ​ന​കാ​ര്യ സ​ഹ​മ​ന്ത്രി​യു​മാ​യ അ​ബ്ദു​ൽ റ​ഹ്മാ​ൻ അ​ൽ

മു​തൈ​രി യു.​എ.​ഇ യു​വ​ജ​ന​കാ​ര്യ സ​ഹ​മ​ന്ത്രി

ഡോ.​സു​ൽ​ത്താ​ൻ അ​ൽ നെ​യാ​ദി​യും

കു​വൈ​ത്ത് സി​റ്റി: യു​വ​ജ​ന മേ​ഖ​ല​ക​ളി​ലെ ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ളും സ​ഹ​ക​ര​ണ​വും മെ​ച്ച​പ്പെ​ടു​ത്താ​ൻ കു​വൈ​ത്തും യു.​എ.​ഇ​യും. ഇ​തി​ന്റെ ഭാ​ഗ​മാ​യി കു​വൈ​ത്ത് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ക​ൾ​ച​റ​ൽ മ​ന്ത്രി​യും യു​വ​ജ​ന​കാ​ര്യ സ​ഹ​മ​ന്ത്രി​യു​മാ​യ അ​ബ്ദു​ൽ റ​ഹ്മാ​ൻ അ​ൽ മു​തൈ​രി യു.​എ.​ഇ യു​വ​ജ​ന​കാ​ര്യ സ​ഹ​മ​ന്ത്രി ഡോ. ​സു​ൽ​ത്താ​ൻ അ​ൽ നെ​യാ​ദി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി.

ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും യു​വ​ജ​ന സ്ഥാ​പ​ന​ങ്ങ​ൾ ത​മ്മി​ലു​ള്ള സം​യു​ക്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്ത​ൽ, അ​നു​ഭ​വ​ങ്ങ​ൾ കൈ​മാ​റ​ൽ, യു​വ​ജ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ക​സി​പ്പി​ക്ക​ൽ എ​ന്നി​വ സു​സ്ഥി​ര വി​ക​സ​നം കൈ​വ​രി​ക്കു​ന്ന​തി​ന് സ​ഹാ​യി​ക്കു​മെ​ന്ന് അ​ൽ മു​തൈ​രി പ​റ​ഞ്ഞു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം തു​ട​രേ​ണ്ട​തി​ന്റെ​യും രാ​ഷ്ട്ര​നേ​തൃ​ത്വ​ത്തി​ന്റെ നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​ക്കേ​ണ്ട​തി​ന്റെ​യും ആ​വ​ശ്യ​ക​ത​യും അ​ൽ ന​യാ​ദി യോ​ഗ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

ഗ​ൾ​ഫ് യു​വ​ത​യു​ടെ വി​ഷ​യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യാ​ൻ ഏ​കീ​കൃ​ത ഗ​ൾ​ഫ് കാ​ഴ്ച​പ്പാ​ട് രൂ​പ​വ​ത്ക​രി​ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യ​ത്തി​ൽ ഇ​രു​പ​ക്ഷ​വും യോ​ജി​ച്ചു. ഗ​ൾ​ഫ് യു​വാ​ക്ക​ളെ ശാ​ക്തീ​ക​രി​ക്കു​ന്ന​തി​ലും അ​വ​രു​ടെ അ​ഭി​ലാ​ഷ​ങ്ങ​ളെ പി​ന്തു​ണ​ക്കു​ന്ന​തി​ലും ഇ​രു​പ​ക്ഷ​വും താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ചു. കൂ​ടി​ക്കാ​ഴ്ച​യു​ടെ സ്മ​ര​ണ​ക്കാ​യി ഇ​രു​വ​രും സു​വ​നീ​റു​ക​ൾ കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsKuwait News
News Summary - Kuwait and UAE to improve cooperation in youth sectors
Next Story