കുവൈത്തും യു.എ.ഇയും ധാരണപത്രങ്ങളിൽ ഒപ്പുവെച്ചു
text_fieldsകുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യും യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദും ധാരണപത്രത്തിൽ ഒപ്പുവെക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത്-യു.എ.ഇ സംയുക്ത സുപ്രീം കമ്മിറ്റിയുടെ അഞ്ചാം സെഷൻ അബൂദബിയിൽ നടന്നു. കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ, യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് എന്നിവർ നേതൃത്വം നൽകി. ഔദ്യോഗിക ചർച്ചകൾ, ഉഭയകക്ഷി സഹകരണ അവലോകനം, വിവിധ കരാറുകളിൽ ഒപ്പുവെക്കൽ എന്നിവ ഇതിന്റെ ഭാഗമായി നടന്നു.
സൈബർ സുരക്ഷ, പ്രതിരോധ വ്യവസായം, അടിസ്ഥാന സൗകര്യ മേഖലയിലെ സഹകരണം, ആശയവിനിമയ, വിവര സാങ്കേതിക മേഖലകളിലെ സഹകരണം എന്നിവ ഇതിൽ പ്രധാനമാണ്. വിദ്യാഭ്യാസം, കായികം, സാംസ്കാരിക സഹകരണം എന്നിവയിലും ധാരണയിലെത്തി.

