Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇരട്ട നികുതി ഒഴിവാക്കാനുള്ള കരാറിൽ കുവൈത്തും യു.എ.ഇയും ഒപ്പുെവച്ചു
text_fieldsbookmark_border
കുവൈത്ത്, യു.എ.ഇ മന്ത്രിമാർ കരാറിൽ ഒപ്പുവെക്കുന്നു
കുവൈത്ത് സിറ്റി: ഇരട്ട നികുതി ഒഴിവാക്കാനുള്ള കരാറിൽ കുവൈത്തും യു.എ.ഇയും ഒപ്പുെവച്ചു.
കഴിഞ്ഞ ദിവസം ദുബൈയില്‍ നടന്ന ചടങ്ങിലാണ് കുവൈത്ത് ധനകാര്യ മന്ത്രി ഡോ. അൻവർ അൽ മുദാഫും യു.എ.ഇ ധനകാര്യ സഹമന്ത്രി മുഹമ്മദ് അൽ ഹുസൈനിയുമായി കരാറില്‍ ഒപ്പ് വെച്ചത്. ഇരു രാജ്യങ്ങളിലുമായി നിക്ഷേപമുള്ള വ്യക്തികള്‍ക്കും കമ്പനികള്‍ക്കും ഇതിന്‍റെ ഗുണഫലം ലഭിക്കുമെന്ന് അൽ മുദാഫ് പറഞ്ഞു.
പുതിയ കരാര്‍ നിലവില്‍ വരുന്നതോടെ വ്യക്തികളുടെയും കമ്പനികളുടെയും ടാക്‌സ് വിവരങ്ങള്‍ പരസ്പരം കൈമാറുവാനും കഴിയും. കരാറിലൂടെ നികുതിവെട്ടിപ്പും നികുതി കരാറുകളുടെ ദുരുപയോഗവും തടയാനും കഴിയുമെന്നാണ് പ്രതീക്ഷ. ദുബൈയിൽ നടന്ന അറബ് രാജ്യങ്ങളിലെ എട്ടാമത് പബ്ലിക് ഫിനാൻസ് ഫോറത്തിൽ പങ്കെടുക്കാന്‍ എത്തിയതായിരുന്നു കുവൈത്ത് ധനകാര്യ മന്ത്രി.
Next Story

