എക്സിക്യൂട്ടിവ് പ്രോഗ്രാമിൽ ഒപ്പുവെച്ചു; കൂടുതൽ സഹകരണത്തിന് കുവൈത്തും യു.എ.ഇയും
text_fieldsകുവൈത്ത്, യു.എ.ഇ മന്ത്രിമാരും ഉദ്യോഗസ്ഥരും ചടങ്ങിൽ
കുവൈത്ത് സിറ്റി: 2026, 2027, 2028 വർഷങ്ങളിലെ സ്റ്റാൻഡേർഡൈസേഷൻ മേഖലയിലെ സഹകരണം സംബന്ധിച്ച് കുവൈത്തും യു.എ.ഇയും തമ്മിലുള്ള എക്സിക്യൂട്ടിവ് പ്രോഗ്രാമിൽ കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി ഒപ്പുവെച്ചു. കുവൈത്ത്-യു.എ.ഇ സംയുക്ത ഉന്നത സമിതി യോഗങ്ങളുടെ ആറാമത്തെ സെഷനിടെയായിരുന്നു ഒപ്പുവെക്കൽ. സുപ്രധാന മേഖലകളിലെ ഉഭയകക്ഷി സഹകരണ ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കരാറെന്ന് അതോറിറ്റി ആക്ടിങ് ഡയറക്ടർ ജനറൽ ഷംലാൻ ഗെഹാദേലി പറഞ്ഞു.
കമ്മിറ്റി യോഗങ്ങളിൽ നിരവധി കരാറുകൾ, ധാരണപത്രങ്ങൾ, എക്സിക്യൂട്ടിവ് പ്രോഗ്രാമുകൾ എന്നിവയിൽ ഒപ്പുവെച്ചതായും വിവിധ മേഖലകളിൽ സഹോദരബന്ധം ഊട്ടിയുറപ്പിക്കുന്നതിനുള്ള ഇരു രാജ്യങ്ങളുടെയും പ്രതിബദ്ധത ഇത് പ്രതിഫലിപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. കുവൈത്ത് വിദേശകാര്യ മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഇരു രാജ്യങ്ങളുടെയും ജനങ്ങളുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്ന വിവിധ മേഖലകൾ, അവ വികസിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ എന്നിവ അവലോകനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

