നാടുകടത്തപ്പെട്ടവരുടെ വിവരങ്ങൾ പരസ്പരം കൈമാറി കുവൈത്തും യു.എ.ഇയും
text_fieldsകുവൈത്ത് സിറ്റി: വിവിധ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് നാടുകടത്തപ്പെട്ടവരുടെ വിവരങ്ങൾ പരസ്പരം കൈമാറി കുവൈത്തും യു.എ.ഇയും. ഇത്തരത്തിലുള്ളവരുടെ വിരലടയാളങ്ങളും ഡേറ്റ കൈമാറ്റവും ഔദ്യോഗികമായി ആരംഭിച്ചതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതോടെ കുവൈത്തിൽനിന്ന് നാടുകടത്തപ്പെട്ടവർ യു.എ.ഇയിൽ പ്രവേശിക്കുന്നത് തടയുന്നതിനുള്ള നടപടികൾ കൂടുതൽ ശക്തമാകും.വയർലെസ് കമ്യൂണിക്കേഷൻ ലിങ്കേജ് സിസ്റ്റം ഉൾപ്പെടെ സുരക്ഷയും ഗതാഗത സംവിധാനങ്ങളും മെച്ചപ്പെടുത്തുന്ന നിരവധി സംയുക്ത പദ്ധതികൾ ഇരു രാജ്യങ്ങളും ഇതിനകം പൂർത്തിയാക്കിയതായി മന്ത്രാലയം വ്യക്തമാക്കി.
കുവൈത്ത് - യു.എ.ഇ സാങ്കേതിക ടീമുകളുടെ എട്ടാമത് ഏകോപന യോഗത്തിൽ നിലവിലെ പുരോഗതി വിലയിരുത്തുകയും പുതിയ സംയുക്ത സുരക്ഷ പദ്ധതികൾ ചർച്ചചെയ്യുകയും ചെയ്തു. സബ്ഹാൻ ഓപറേഷൻസ് റൂം സന്ദർശിച്ച പ്രതിനിധി സംഘം അവിടെയുള്ള ഏറ്റവും പുതിയ സാങ്കേതിക സംവിധാനങ്ങളും പ്രവർത്തന രീതികളും അവലോകനം ചെയ്തു. ഗൾഫ് മേഖലയിലെ സുരക്ഷാ സഹകരണം ശക്തിപ്പെടുത്തുന്നതിനും സേവന ഗുണനിലവാരം ഉയർത്തുന്നതിനുമുള്ള സംയുക്ത ശ്രമങ്ങൾ തുടരുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

