Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മേഖലയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്ത് കുവൈത്തും സൗദിയും

text_fields
bookmark_border
മേഖലയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്ത് കുവൈത്തും സൗദിയും
cancel

കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളും സമീപകാല സംഭവവികാസങ്ങളും മുൻനിർത്തി കുവൈത്തും സൗദി അറേബ്യയും തമ്മിൽ ഉന്നതതല ചർച്ച നടത്തി. സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്​ദുല്ലയുമായി കുവൈത്ത്​ വിദേശകാര്യ മന്ത്രി ശൈഖ്​ ജറാഹ് ജാബിർ അൽ അഹമ്മദ് അസ്സബാഹ് ഫോണിൽ ബന്ധപ്പെട്ടാണ് ആശയവിനിമയം നടത്തിയത്.

മേഖലയിലെ ഏറ്റവും പുതിയ സുരക്ഷാ-രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും, ഇരുരാജ്യങ്ങളും തമ്മിൽ ഈ വിഷയങ്ങളിൽ പുലർത്തേണ്ട ഏകോപനത്തെയും കൂടിയാലോചനകളെയും കുറിച്ചും ഇരു വിദേശകാര്യ മന്ത്രിമാരും വിശദമായി ചർച്ച ചെയ്തു. മേഖലയിലെ സമാധാനാന്തരീക്ഷം നിലനിർത്തുന്നതിനുള്ള സംയുക്ത നീക്കങ്ങളും ചർച്ചയുടെ ഭാഗമായി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kuwait and Saudi Arabia discuss regional developments
Next Story