Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൈനിക, പ്രതിരോധ സഹകരണം ചർച്ച ചെയ്ത് കുവൈത്തും സൗദിയും

text_fields
bookmark_border
സൈനിക, പ്രതിരോധ സഹകരണം ചർച്ച ചെയ്ത് കുവൈത്തും സൗദിയും
cancel

കുവൈത്ത് സിറ്റി: സൈനിക, പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ ചർച്ചചെയ്തു കുവൈത്ത്-സൗദി സൈനിക മേധാവികൾ. സൗദിഅറേബ്യ സന്ദർശിച്ച കുവൈത്ത് ആർമി ചീഫ് ലഫ്റ്റനന്റ് ജനറൽ ഖാലിദ് അൽ ഷുറൈയാൻ സൗദി ആർമി ചീഫ് ജനറൽ സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ഫയ്യദ് അൽ റുവൈലിയുമായി കൂടികാഴ്ച നടത്തി.

കുവൈത്തും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ, സൈനിക, പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ എന്നിവ ഇരു ജനറൽമാരും അവലോകനം ചെയ്തതായി ജനറൽ സ്റ്റാഫ് പത്രക്കുറിപ്പിൽ പറഞ്ഞു. നിരവധി ഉന്നത കുവൈത്ത് സൈനിക ഉദ്യോഗസ്ഥരും ജനറൽ ഖാലിദ് അൽ ഷുറൈയാനൊപ്പം ഉണ്ടായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kuwait and Saudi Arabia discuss military and defense cooperation
Next Story