കുവൈത്തും ഖത്തറും ഉഭയകക്ഷി ബന്ധം വികസിപ്പിക്കുന്നു
text_fieldsവിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യക്ക് ഖത്തർ അംബാസഡർ അലി ബിൻ അബ്ദുല്ല അൽ മഹ്മൂദ് കത്ത് കൈമാറുന്നു
കുവൈത്ത് സിറ്റി: ഉഭയകക്ഷി ബന്ധം കൂടുതൽ വികസിപ്പിക്കാൻ ഒരുങ്ങി കുവൈത്തും ഖത്തറും. വിവിധ മേഖലകളിൽ കൂടുതൽ സഹകരണം വർധിപ്പിക്കാനാണ് നീക്കം. ഇതിന് മുന്നോടിയായി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യക്ക് കത്തയച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും വിവിധ മേഖലകളിൽ അവ വികസിപ്പിക്കുന്നതിനുള്ള വഴികളും കത്തിൽ സൂചിപ്പിക്കുന്നു. കുവൈത്തിലെ ഖത്തർ അംബാസഡർ അലി ബിൻ അബ്ദുല്ല അൽ മഹ്മൂദ് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യക്ക് കത്ത് കൈമാറി.

