ഉഭയകക്ഷി ബന്ധങ്ങൾ വിലയിരുത്തി കുവൈത്തും ഒമാനും
text_fieldsഅമീർ ശൈഖ് മിശ്അൽ
അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്
കുവൈത്ത് സിറ്റി: കുവൈത്തും ഒമാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ വിലയിരുത്തി അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹും ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖും. ചൊവ്വാഴ്ച ഒമാൻ സുൽത്താൻ കുവൈത്ത് അമീറിനെ ഫോണിൽ ബന്ധപ്പെട്ടു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം, പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങൾ എന്നിവ ഇരുവരും ചർച്ച ചെയ്യുകയും കാഴ്ചപ്പാടുകൾ കൈമാറുകയും ചെയ്തു. ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന ശക്തമായ ബന്ധത്തെ സൂചിപ്പിച്ച അമീർ, ഒമാൻ സുൽത്താന് നന്ദി അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

