കുവൈത്തും മൊറോക്കോയും ജുഡീഷ്യൽ സഹകരണ ചർച്ച നടത്തി
text_fieldsകുവൈത്ത്, മൊറോക്കോ പ്രതിനിധികൾ കൂടിക്കാഴ്ചയിൽ
കുവൈത്ത് സിറ്റി: കുവൈത്ത് സുപ്രീം ജുഡീഷ്യൽ കൗൺസിൽ പ്രസിഡന്റും കുവൈത്ത് കോർട്ട് ഓഫ് കസേഷൻ പ്രസിഡന്റുമായ അഡെൽ ബൗറെസ്ലി മൊറോക്കൻ ഉന്നത ജുഡീഷ്യൽ ഉദ്യോഗസ്ഥരുമായി രാജ്യങ്ങൾ തമ്മിലുള്ള ജുഡീഷ്യൽ സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികൾ ചർച്ച ചെയ്തു. മൊറോക്കോയിലെ സുപ്രിം ജുഡീഷ്യൽ കൗൺസിലിന്റെ പ്രസിഡന്റ് ഡെലിഗേറ്റ് മുഹമ്മദ് അബ്ദുൽനബവി, കസേഷൻ കോടതിയിലെ കിങ്സ് അറ്റോർണി ജനറലും ചീഫ് പബ്ലിക് പ്രോസിക്യൂട്ടറുമായ ഹസ്സൻ അൽ ദാകി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതായി ബൗറെസ്ലി വ്യക്തമാക്കി.
ജുഡീഷ്യൽ, നിയമ മേഖലകളിൽ ഇരു രാജ്യങ്ങൾക്കുമിടയിൽ അനുഭവങ്ങളും വൈദഗ്ധ്യവും കൈമാറ്റം ചെയ്യാനും കുറ്റകൃത്യങ്ങൾ ചെറുക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്താനും കഴിയുമെന്ന് ബൗറെസ്ലി പ്രത്യാശ പ്രകടിപ്പിച്ചു. പൊതുതാൽപര്യമുള്ള വിഷയങ്ങളിൽ ഇരുരാജ്യങ്ങളുടെയും നിയമങ്ങൾ അവലോകനം ചെയ്യാനുള്ള അവസരവും കൂടിക്കാഴ്ചയിൽ ഒരുക്കിയതായി അദ്ദേഹം പറഞ്ഞു.

