സഹകരണം വർധിപ്പിക്കാൻ കുവൈത്തും ലബനാനും
text_fieldsഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സുഊദ് അസ്സബാഹ് ലബനാൻ ചുമതലയുള്ള അഹ്മദ് അറഫയുമായി കൂടിക്കാഴ്ചയിൽ
കുവൈത്ത് സിറ്റി: പരസ്പര സഹകരണം വർധിപ്പിക്കാൻ കുവൈത്തും ലബനാനും. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സുഊദ് അസ്സബാഹ് കുവൈത്തിലെ ലബനാൻ ചുമതലയുള്ള അഹ്മദ് അറഫയുമായി സുരക്ഷാ, മാനുഷിക കാര്യങ്ങളിൽ സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികൾ ചർച്ചചെയ്തു. ഇരു രാജ്യങ്ങളും തമ്മിൽ ആഴത്തിലുള്ള ബന്ധങ്ങൾ വ്യക്തമാക്കുന്നതായിരുന്നു കൂടിക്കാഴ്ച.
മേഖലയിലെ സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിന് സഹകരണത്തെ പിന്തുണക്കേണ്ടതിന്റെ പ്രാധാന്യം ഇരുവരും ചൂണ്ടിക്കാട്ടി. കുവൈത്തും ലബനാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും അവലോകനം ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

