Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആക്രമണങ്ങളെ അപലപിച്ചു കുവൈത്തും ജോർഡനും

text_fields
bookmark_border
മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ, സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തൽ എന്നിവ ഇരുവരും ചർച്ച ചെയ്തു
ആക്രമണങ്ങളെ അപലപിച്ചു കുവൈത്തും ജോർഡനും
cancel
camera_alt

ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ്

കുവൈത്ത് സിറ്റി: തങ്ങളുടെ രാജ്യങ്ങളെ ലക്ഷ്യമിട്ട് അടുത്തിടെയുണ്ടായ ഇറാൻ ആക്രമണങ്ങളെ അപലപിച്ചു കുവൈത്തും ജോർഡനും.

കഴിഞ്ഞ ദിവസം നടന്ന ഉന്നതതല ടെലിഫോൺ ചർച്ചയിൽ കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹും ജോർഡൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ-പ്രവാസി കാര്യ മന്ത്രിയുമായ ഐമാൻ അൽ സഫാദിയും ആക്രമണങ്ങളെ ശക്തമായി അപലപിച്ചു.

ജോർഡൻ വിദേശകാര്യമന്ത്രി മുൻകൈയെടുത്ത് നടത്തിയ സംഭാഷണത്തിൽ മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ, സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തൽ എന്നിവ ഇരുവരും ചർച്ച ചെയ്തു.

സമുദ്രയാനങ്ങളുടെ സുരക്ഷയും സഞ്ചാരസ്വാതന്ത്ര്യവും ഉറപ്പാക്കുന്നതിനുമുള്ള നയതന്ത്ര ശ്രമങ്ങളും വിലയിരുത്തിയതായും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kuwait and Jordan condemn the attacks
Next Story