Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രതിരോധ, സൈനിക പരിശീലന സഹകരണത്തിന് കുവൈത്തും ഇറ്റലിയും

text_fields
bookmark_border
ഇറ്റലി പ്രധാനമന്ത്രി കുവൈത്തിലെത്തി
പ്രതിരോധ, സൈനിക പരിശീലന സഹകരണത്തിന് കുവൈത്തും ഇറ്റലിയും
cancel

കുവൈത്ത് സിറ്റി: നേരിട്ടുള്ള നിക്ഷേപം, പ്രതിരോധ വ്യവസായം, സൈനിക പരിശീലനം എന്നിവയിൽ സഹകരണത്തിന് കുവൈത്തും ഇറ്റലിയും. ഇതുസംബന്ധിച്ച ധാരണാപത്രത്തിലും ഉദ്ദേശ്യപത്രത്തിലും ഇര​ുരാജ്യങ്ങളും ഒപ്പുവെച്ചു. മറ്റൊരു ധാരണാപത്രത്തിൽ പ്രാഥമിക ഒപ്പും രേഖപ്പെടുത്തി. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയുടെ കുവൈത്ത് സന്ദർശനത്തിനിടെയായിരുന്നു ഒപ്പുവെക്കൽ. ഇറ്റലി പ്രധാനമന്ത്രിക്കൊപ്പം പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹും ചടങ്ങിൽ പ​ങ്കെടുത്തു.

കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ അതോറിറ്റിയും (കെ.ഡി.ഐ.പി.എ) ഇറ്റാലിയൻ ട്രേഡ് ഏജൻസിയും തമ്മിൽ, നേരിട്ടുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സഹകരണം സംബന്ധിച്ചതാണ് ഒരു ധാരണാപത്രം. കെ.ഡി.ഐ.പി.എ ഡയറക്ടർ ജനറൽ ശൈഖ് ഡോ.മിശ്അൽ ജാബിർ അൽ അഹ്മദ് അസ്സബാഹും, ഇറ്റലിക്കുവേണ്ടി ഏജൻസി പ്രസിഡന്റ് മാറ്റിയോ സോപ്പാസും ഒപ്പുവെച്ചു.

പ്രതിരോധ ശേഷി വികസിപ്പിക്കുന്നതിനും വ്യാവസായിക സഹകരണത്തിനുമായി കുവൈത്ത് പ്രതിരോധ മന്ത്രാലയവും ഇറ്റാലിയൻ കമ്പനിയായ ലിയോനാർഡോയും തമ്മിൽ ഒരു ഉദ്ദേശ്യപത്രത്തിലും ഒപ്പുവെച്ചു. കുവൈത്ത് പ്രതിരോധ മന്ത്രാലയം അണ്ടർ സെക്രട്ടറി ശൈഖ് ഡോ.അബ്ദുള്ള മിശ്അൽ മുബാറക് അബ്ദുള്ള അൽ അഹ്മദ് അസ്സബാഹും, ലിയോനാർഡോ കമ്പനിക്കുവേണ്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ജനറൽ മാനേജരുമായ ലോറെൻസോ മരിയാനിയും ഒപ്പുവെച്ചു.

കുവൈത്ത് നാഷണൽ ഗാർഡും ഇറ്റാലിയൻ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള 'കരാബിനിയേരി' സൈനിക വിഭാഗവും തമ്മിലുള്ള ഉപദേശക സേവനങ്ങളെയും പരിശീലനത്തെയും കുറിച്ചുള്ള സൈനിക സഹകരണ കരാറിലും ഒപ്പുവെച്ചു. കുവൈത്ത് നാഷണൽ ഗാർഡ് അണ്ടർ സെക്രട്ടറി ലഫ്റ്റനന്റ് ജനറൽ ഹമദ് സാലിം അൽ ബർജാസ് നാഷണൽ ഗാർഡിന് വേണ്ടിയും, കുവൈത്തിലെ ഇറ്റാലിയൻ അംബാസഡർ ലോറെൻസോ മോറിനി കരാബിനിയേരിക്ക് വേണ്ടിയും ഈ ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിലെത്തിയ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയെയും പ്രതിനിധി സംഘത്തെയും അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് എന്നിവർ സ്വീകരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kuwait and Italy for defense and military training cooperation
Next Story