Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൈനിക സഹകരണം ചർച്ച ചെയ്ത് കുവൈത്ത്-ഇറ്റലി കരസേന മേധാവികൾ

text_fields
bookmark_border
സൈനിക സഹകരണം ചർച്ച ചെയ്ത് കുവൈത്ത്-ഇറ്റലി കരസേന മേധാവികൾ
cancel
camera_alt

കരസേന ജനറൽ സ്റ്റാഫ് മേധാവി ലെഫ്റ്റനന്റ് ജനറൽ ഖാലിദ് അൽ ഷുറൈയാൻ, ഇറ്റലി

പ്രതിരോധ സേനാ മേധാവി ജനറൽ ലൂസിയാനോ പോർട്ടോലാനോയുമായി ചർച്ചയിൽ

കുവൈത്ത് സിറ്റി: കുവൈത്ത് കരസേന ജനറൽ സ്റ്റാഫ് മേധാവി ലെഫ്റ്റനന്റ് ജനറൽ ഖാലിദ് അൽ ഷുറൈയാൻ, ഇറ്റലി പ്രതിരോധ സേനാ മേധാവി ജനറൽ ലൂസിയാനോ പോർട്ടോലാനോയുമായി ചർച്ച നടത്തി.

റോമിലെ ഔദ്യോഗിക സന്ദർശനത്തിനിടെയായിരുന്നു ചർച്ച. കുവൈത്തും ഇറ്റലിയും തമ്മിലുള്ള സംയുക്ത സൈനിക സഹകരണവും തന്ത്രപ്രധാനമായ പ്രതിരോധ പങ്കാളിത്തവും ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ഇരുവരും ചർച്ച ചെയ്തു.

പ്രാദേശിക സംഭവവികാസങ്ങളെക്കുറിച്ചും സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളെക്കുറിച്ചും ആശയങ്ങൾ കൈമാറി. ഉഭയകക്ഷി ബന്ധങ്ങളും അവലോകനം ചെയ്തു.

ഇറ്റാലിയൻ പ്രതിരോധ ജനറൽ സ്റ്റാഫ് ആസ്ഥാനത്ത് നടന്ന കൂടികാഴ്ചയിൽ കുവൈത്ത് കരസേനയിലെ മുതിർന്ന ഉദ്യോഗസ്ഥരും പങ്കാളികളായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - "Kuwait and Italy Army chiefs discuss military cooperation"
Next Story