കുവൈത്തും ഇറാനും കുറ്റവാളികളെ കൈമാറി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തും ഇറാനും തമ്മിൽ കുറ്റവാളികളെ പരസ്പരം കൈമാറി. 12 ദശലക്ഷം ദീനാർ അനധികൃതമായി സമ്പാദിച്ചതിന് കുവൈത്തിൽ നിയമനടപടി നേരിടുന്ന കുവൈത്തി വനിത എൻജിനീയറെ ഇൗ ആഴ്ച ഇറാനിൽനിന്ന് ഏറ്റുവാങ്ങി. കുവൈത്ത് വൈദ്യുതി മന്ത്രാലയത്തിലെ എൻജിനീയറായിരുന്ന ഇവർ 2016ലാണ് ഇറാനിലേക്ക് കടന്നുകളഞ്ഞത്. ഇവരെ പിടികൂടാൻ കുവൈത്ത് ഇൻറർപോളിെൻറ സഹായം തേടിയിരുന്നു.
വിവിധ തട്ടിപ്പുകേസുകളിൽ ഇറാനിൽ നിയമനടപടി നേരിടുന്നയാളെ കുവൈത്തും കൈമാറിയതായി കുവൈത്തിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഇറാനി അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ കുറ്റവാളികളെ കൈമാറുന്നതുമായി ബന്ധപ്പെട്ട് കരാർ നിലവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

