Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തും ഇന്ത്യയും...

കുവൈത്തും ഇന്ത്യയും സംയുക്ത നാവികാഭ്യാസം നടത്തും

text_fields
bookmark_border
കുവൈത്തും ഇന്ത്യയും സംയുക്ത നാവികാഭ്യാസം നടത്തും
cancel
Listen to this Article

കുവൈത്ത് സിറ്റി: വ്യാഴാഴ്ച കുവൈത്തും ഇന്ത്യയും സംയുക്തമായി നാവികാഭ്യാസ പ്രകടനം നടത്തും. കുവൈത്തിൽ സന്ദർശനത്തിനെത്തിയ ഇന്ത്യൻ നേവൽ ഷിപ് (ഐ.എൻ.എസ്) കുവൈത്ത്‌ നാവികസേനയുമായി സംയുക്തമായാണ് അഭ്യാസ പ്രകടനങ്ങൾ നടത്തുക.

കടൽസുരക്ഷ, നാവിക പ്രതിരോധം എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് അഭ്യാസപ്രകടനമെന്ന് കുവൈത്ത്‌ നാവികസേന കമാൻഡർ റിയർ അഡ്മിറൽ ഹസ്സ അൽ അലാത്തി പറഞ്ഞു.

കുവൈത്ത്‌ നാവികസേന ഉദ്യോഗസ്ഥർക്കും നയതന്ത്ര പ്രതിനിധികൾക്കും ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ കപ്പലിൽ ഒരുക്കിയ സ്വീകരണ പരിപാടിയിൽ കുവൈത്ത്‌ നാവികസേന കമാൻഡർ പങ്കെടുക്കുകയും ചെയ്തു. ഐ.എൻ.എസ് ടെഗിലെ നാവിക ഉദ്യോഗസ്ഥരെ ഹസ്സ അൽ അലാത്തി കുവൈത്ത്‌ നാവിക ആസ്ഥാനം സന്ദർശിക്കാൻ ക്ഷണിക്കുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kuwait and India to conduct joint naval exercise
Next Story